പൊലീസ് യുണിഫോമിലെത്തി 76 ലക്ഷം തട്ടി; സിനിമസ്റ്റൈൽ മോഷണം പെളിച്ചതിങ്ങനെ

നെയ്യാറ്റിൻകരയിലെ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടിയ കേസിൽ സിനിമാരംഗങ്ങളെ വെല്ലുന്ന ട്വിസ്റ്റ്. വാഹനത്തിൽ നിന്ന് മോഷണം നടത്താനുള്ള പദ്ധതികളും വഴിയും ഡ്രൈവറും  ജീവനക്കാരനുമായ ഗോപകുമാറിന്റേതാണെന്ന കണ്ടെത്തലായിരുന്നു കേസിന് തുണയായത്. ജ്വല്ലറി ഉടമയുടെ 76 ലക്ഷം രൂപയാണ് പൊലീസ് യുണിഫോമിലെത്തി വാഹനം തടഞ്ഞ് തട്ടിയെടുത്തത്.

കേസിൽ ജ്വല്ലറി ജീവനക്കാരനടക്കം അ‍ഞ്ചു മലയാളികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ സ്വർണം വിറ്റ ശേഷം പണവുമായി മടങ്ങിയ വാഹനം തടഞ്ഞായിരുന്നു കവർച്ച. കീഴാവൂർ കുറ്റിയാനിക്കാട് സ്വദേശി സജിൻകുമാർ(37),  പെരുങ്കടവിള രാജേഷ്കുമാർ(40), ആനാവൂർ പാലിയോട് സുരേഷ്കുമാർ (34), നെയ്യാറ്റിൻകര മാവിറത്തല  കണ്ണൻ(29),  ജുവല്ലറി ഉടമയുടെ കാർ ഓടിച്ചിരുന്ന മാവിറത്തല സ്വദേശി ഗോപകുമാർ (37) എന്നിവരാണ് പിടിയിലായത്.പണവും സംഘം സഞ്ചരിച്ച കാറും കേരള പൊലീസിന്റെ രണ്ടു ജോ‍ഡി യുണിഫോമും പിടിച്ചെടുത്തു.പണം വീണ്ടെടുത്തു. 

കഴിഞ്ഞ ദിവസം രാവിലെ 8.15ന് ദേശീയ പാതയിൽ തക്കലയ്ക്കു സമീപം കാരവിളയിലാണ്  സംഭവം. നാഗർകോവിലിൽ നിന്നു പണവുമായി മടങ്ങുകയായിരുന്ന ജ്വല്ലറി ജീവനക്കാരെ  മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പൊലീസ് യുണിഫോമിലെത്തിയ രണ്ടുപേരുൾപ്പെട്ട നാലംഗസംഘം തടഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. മൊബൈൽ ഫോൺ കോളുകൾ, വില്ലുക്കുറി മുതൽ നെയ്യാറ്റിൻകര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ, ചെക്പോസ്റ്റുകളിലെ റജിസ്റ്ററുകൾ എന്നിവ  പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. 

കാറിന്റെ റജിസ്ട്രേഷൻ  വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.  ഡ്രൈവറും .സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി  പണം കണ്ടെത്തിയ അന്വേഷണസംഘത്തെ പൊലീസ് മേധാവി അനുമോദിച്ചു.