ഇന്ന് ധനുവിലെ തിരുവാതിര; മാംഗല്യത്തിന് വ്രതം നോക്കുന്ന ദിനം: അറിയാം എല്ലാം

thiruvathira-today
SHARE

ഇന്ന് ധനുമാസത്തിലെ തിരുവാതിര. നെടുമംഗല്യത്തിനായി വിവാഹിതകളും ഇഷ്ടമാംഗല്യത്തിനായി കന്യകമാരും ഇന്ന് വ്രതം നോറ്റ് വിവിധ അനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്നു. ഉമാമഹേശ്വര പ്രീതിക്കായാണ് സ്ത്രീകള്‍ ആര്‍ദ്രാവ്രതം നോല്‍ക്കുന്നത്.

ഹൈന്ദവ വിശ്വാസമനുസരിച്ച് ധനുമാസത്തിലെ തിരുവാതിര പരമശിവന്റെ പിറന്നാളാണ്. അതാണ് തിരുവാതിര ആഘോഷമായി കൊണ്ടാടുന്നത്. അതല്ല ശിവപാര്‍വ്വതി വിവാഹം നടന്നത് ഈനാളിലാണ് അതാണ് ആഘോഷിക്കപ്പെടുന്നത് എന്നും ഐതിഹ്യമുണ്ട്. ആചാരപ്രധാനമാണ് തിരുവാതിര. സ്ത്രീകള്‍ സൂര്യോദയത്തിനു മുന്‍പേ ഉണര്‍ന്ന് കുളത്തില്‍ പോയി തിരുവാതിരപ്പാട്ടുപാടി തുടിച്ചു കുളിക്കണം. ഈ ആഘോഷത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തതും എന്നാലിന്നത്തെ തിരക്കുപിടിച്ച നാഗരിക ജീവിതത്തില്‍ അന്യം നില്‍ക്കാന്‍ സാധ്യതയുള്ളതുമായ ഒന്നാണ് തുടിച്ചുകുളി. ശിവനെ ഭര്‍ത്താവായിക്കിട്ടിയതിന്റെ ആനന്ദത്തില്‍ പാര്‍വ്വതി ദേവി പൊയ്കയില്‍ പോയി തുടിച്ചുകുളിച്ചതിന്റെ ഒാര്‍മ പുതുക്കലാണത്രേ തുടിച്ചുകുളി. ഇതുകൂടാതെ തിരുവാതിരക്കളി, പാതിരാപ്പൂചൂടല്‍, കൂവ കുറുക്കുല്‍, എട്ടങ്ങാടി വെച്ചുകഴിക്കല്‍, ഊഞ്ഞാലാട്ടം, ഉറക്കമൊഴിപ്പ് എന്നിവയാണ് പ്രധാനചടങ്ങുകള്‍. രേവതി നാള്‍ മുതല്‍ വ്രതം തുടങ്ങണമെന്നാണ്.

ഇന്നും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തിരുവാതിരയുടെ രസകരമായ ചടങ്ങുകള്‍ മുടക്കമില്ലാതെ നടത്താറുണ്ട്. തുടിച്ചുകുളി പോലെ രസകരമാണ് പാതിരാപ്പൂചൂടലും. ഒന്നാനാം മതിലകത്ത് ഒന്നുണ്ട് പോല്‍ പുത്തിലഞ്ഞി, പുത്തിലഞ്ഞിപ്പൂ പറിക്കാന്‍ പോരുന്നുണ്ടോ തോഴിമാരെ എന്നുതുടങ്ങുന്ന പാട്ടുപാടിക്കൊണ്ടാണ് പാതിരാപ്പൂചൂടല്‍. ചിലയിടങ്ങളില്‍ ഇതിനുശേഷം പൂത്തിരുവാതിര ആഘോഷിക്കുന്ന ദമ്പതികള്‍ 108 വെറ്റില മുറുക്കലുമുണ്ട്.  തിരുവാതിര നാള്‍ തീരുന്ന സമയം വരെ ഉറക്കമൊഴിഞ്ഞ്  പിന്നീട് അരിയാഹാരം കഴിച്ച് വ്രതമവസാനിപ്പിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...