തോട്ടം മേഖലയ്ക്ക് സ്വപ്നങ്ങൾ ഏറെയുണ്ട്; ഇന്നും ഉയരുന്നത് പരാതികൾ മാത്രം

വയനാട്ടിലെ തോട്ടം മേഖലയില്‍ പതിനൊന്നായിരത്തോളം വോട്ടുകളുണ്ട്. ഈ വോട്ടുകളുറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് മുന്നണികള്‍. അടിസ്ഥാനപ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിമിതികളുണ്ടെങ്കിലും ഭവന നിര്‍മ്മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ 

ഇടപെടലുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ അതുണ്ടാകുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഭൂരഹിതരും ഭവനരഹിതരുമാണ് വയനാട്ടിലെ തോട്ടം മേഖലയിലെ വലിയൊരു ശതമാനം പേരും

തൊഴിലാളികള്‍ക്ക് എസ്റ്റേറ്റുകളില്‍ത്തന്നെ ഭൂമി കണ്ടെത്തി ഭവനം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി തോട്ടം മേഖലയുടെ സ്വപ്നമാണ്. എന്നാലിത് പലവിധ തടസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്തുന്നവര്‍ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ.