കോവിഡ് നിയമം ലംഘിച്ച് മന്ത്രിപത്നിയുടെ ഗുരുവായൂർ ദർശനം; പരാതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഭാര്യ കോവിഡ് നിയമം ലംഘിച്ച് ദര്‍ശനം നടത്തിയെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് ഹര്‍ജിക്കാരന്‍. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിനുള്ളില്‍ ഭക്തര്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കു മറികടന്ന് ദേവസ്വം മന്ത്രിയുടെ പത്നിയും ചെയര്‍മാന്റെ പത്നിയും ദര്‍ശനം നടത്തിയെന്നാണ് പരാതി. കോവിഡ് ചട്ടം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ഹര്‍ജി നല്‍കിയത്. രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം. 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. നാലമ്പത്തിലനകത്ത് ദര്‍ശനത്തിന് ഭക്തര്‍ക്ക് അനുമതിയുണ്ട്. അതേസമയം, സോപാനത്തിനു സമീപം വരെ ഭക്തര്‍ക്കു പോകാനുള്ള അനുമതിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.