‘മറഡോണ എന്നെ കിസ്സ് ചെയ്തിട്ടുണ്ട്; എനിക്കൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ട്’: ഓര്‍മ

ഡീയേഗോ മറഡോണ ആദ്യമായി കേരളത്തിലെത്തിയത് മലയാളികളാരും മറക്കില്ല. കേരളത്തിെല ഫുട്ബോള്‍ പ്രേമികളെ കോരിത്തരിപ്പിച്ച് 2012ല്‍ കണ്ണൂരില്‍ നടന്ന പരിപാടിയുടെ അവതാരക രഞ്ജിനി ഹരിദാസായിരുന്നു. ഇതിഹാസത്താരത്തെ കുറിച്ചുള്ള ഓര്‍മകള്‍ രഞ്ജിനി മനോരമ ന്യൂസുമായി പങ്കുവച്ചു.  

മറഡോണയോട് സംസാരിക്കാന്‍ സ്പാനിഷ് വാക്കുകള്‍ പഠിച്ചെങ്കിലും ആരാധകരുടെ ആരവങ്ങളില്‍ എല്ലാം മറന്നുപോയി. നിരവധി താരങ്ങള്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ടെങ്കിലും മറഡോണയുടെ വ്യക്തിപ്രഭാവം എന്നും മനസില്‍ തങ്ങിനില്‍ക്കുമെന്നും രഞ്ജിനി.