എക്സ്റേ ഉപയോഗിച്ച് കോവിഡ് കണ്ടുപിടിക്കാം; നൂതനമാര്‍ഗവുമായി മലയാളികൾ

കൃതൃമ ബുദ്ധി ഉപയോഗിച്ച് കോവിഡ് കണ്ടുപിടിക്കാനുള്ള നൂതനമാര്‍ഗവുമായി മലയാളി ദമ്പതികളുടെ ഗവേഷണ പഠനം. എക്സ്റേ ഉപയോഗിച്ച് കോവിഡ് കണ്ടുപിടിക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 

രോഗിയുടെ ശ്വാസകോശത്തിന്‍റെ എക്സ്റേ നോക്കി കോവിഡ് പോസിറ്റീവ് ആണോ അല്ലെയോ എന്ന് തിരിച്ചറിയാകാനും. വികസിപ്പിച്ചെടുത്ത കൃതൃമബുദ്ധിയില്‍ കോവിഡ് കണ്ടെത്താന്‍ന് ഒരുമിനിറ്റില്‍ താഴെ സമയം മതിയെന്നാണ് കോഴിക്കോട് സ്വദേശികളായ സുബിനും ഭാര്യ കാര്‍ത്തികയും പറയുന്നത്. പരിശോധന കംപ്യൂട്ടറിലൂടെ ആയതിനാല്‍ എത്ര സാംപിളുകള്‍ വേണമെങ്കിലും ഇടവേളയില്ലാതെ പരിശോധിക്കാം. 

കെ നെറ്റ് അഥവാ നോളജ് നെറ്റ്്വര്‍ക്ക് എന്നാണ് ഇവര്‍ വികസിപ്പിച്ചെടുത്ത ന്യൂറല്‍ നെറ്റ്്വര്‍ക്കിന്‍റെ പേര്. ഈ കൃതൃമ ബുദ്ധിയെ പരിശീലിപ്പിക്കാന്‍ വളരെ കുറച്ച് സാംപിളുകള്‍ മതിയാകും. 

ബയോമെഡിക്കല്‍ എന്‍ജിനിയറിങ് സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പഠനം അവതരിപ്പിച്ചു. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് അയോവയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് സുബിന്‍. ഭാര്യ കാര്‍ത്തിക എംടെക് ബിരുദധാരിയാണ്.