കാലടി ഡിവിഷന്‍ ജോസ് കെ.മാണി വിഭാഗത്തിനു നല്‍കി; സിപിഎമ്മില്‍ ഭിന്നത

സ്്ഥാനാര്‍ഥിയെ നിശ്ചയിച്ചു ചുവരെഴുത്ത് തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനിലെ കാലടി ഡിവിഷന്‍, ജോസ് കെ.മാണി വിഭാഗത്തിനു നല്‍കിയതിനെത്തുടര്‍ന്ന് സിപിഎമ്മില്‍ ഭിന്നത.  ഡി.വൈ.എഫ്.ഐ നേതാവായ ശ്യാം മോഹന്റെ പോസ്റ്ററും ചുവരെഴുത്തും വാര്‍ഡില്‍ സജീവമായതിനു ശേഷമാണ് സീറ്റ് കൈമാറിയത്. നിയമസഭകളിലേക്കു പോലും ഇത്തരത്തില്‍ സ്ഥാനാര്‍ഥികള്‍ മാറിയ ചരിത്രമുണ്ടെന്നാണ് സിപിഎം ജില്ലാനേതൃത്വത്തിന്റെ നിലപാട്

 കാലടി വാര്‍ഡിലെ ചുവരെഴുത്താണിത്. ഇടതുമുന്നണി സ്ഥാനാര്‍ഥി ശ്യാം മോഹനെ വിജയിപ്പിക്കുക.വാര്‍ഡില്‍ ഉടനീളം പോസ്റ്ററുകളും പതിച്ചിന് ശേഷം വീടുകള്‍ കയറി ഇറങ്ങിയുളള പ്രചാരണവും ആരംഭിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് ഡിവിഷന്‍ ജോസ് കെ മാണി വിഭാഗത്തിന് സിപിഎം നേതൃത്വം വിട്ടു നല്‍കിയത് നൂറു സീറ്റുകളില്‍ ജോസ് കെ മാണിക്ക് നല്‍കുന്ന രണ്ടു സീറ്റുകളില്‍ ഒന്നാണിത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രാചരണത്തിനിറങ്ങിയ ശേഷം സീറ്റ് വിട്ടുനല്‍കിയത് സിപിഎമ്മില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതു സാധാരണമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 

സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തില്‍ അതൃപ്തരായ ഒരു വിഭാഗം സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്താനും ആലോചിക്കുന്നുണ്ട്.  സീറ്റ് മാറ്റം വിവാദമായതോടെ ജോസ് കെ മാണി വിഭാഗം അവിടെ മല്‍സരിക്കുമോ എന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്.സീറ്റ് ജോസ് കെ മാണി വിഭാഗം വേണ്ടെന്നുവെച്ചാല്‍ സിപിഎം ഏറ്റെടുക്കു.