ശോഭയുടെ കത്ത് അറിയില്ലെന്ന് സുരേന്ദ്രന്‍; അധ്യക്ഷന്‍ തീരുമാനിക്കട്ടെയെന്ന് രമേശ്

ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാസുരേന്ദ്രന്റെ പരാതികളെക്കുറിച്ച് പരസ്യപ്രതികണം വേണ്ടെന്ന് സംസ്ഥാന നേതൃത്വം.ശോഭ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചതായി അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.ശോഭയുെട പരാതി ചര്‍ച്ചക്കെടുക്കണോയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കട്ടെയെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. 

ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് ശോഭസുരേന്ദ്രന്റെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയത്. കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്ന് കാട്ടിയാണ് ശോഭ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

ശോഭയുടെ പരാതിയില്‍ മറുപടിപറേയണ്ടത് നേതൃതമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പ്രതികരിച്ചു ശോഭഉന്നയിച്ച പ്രശ്നങ്ങള്‍ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് േദശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി. കേന്ദ്രതീരുമാനംവരുന്നതുവരെ കാത്തിരിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ശോഭയോട് ആവശ്യപ്പെട്ടിരിക്കുന്നത്