മുന്നാക്ക സംവരണത്തിനെതിരെ പിന്നാക്ക സമുദായങ്ങൾ; പ്രതിഷേധം ശക്തം

സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ പിന്നാക്ക സമുദായങ്ങളുടെ പ്രതിഷേധം ശക്തമായി.  കോടതിയുടെ പരിഗണനയിലിരിക്കുന്ന  വിഷയത്തില്‍  തിരക്കിട്ടെടുത്ത നയതീരുമാനമാണ് വിമര്‍ശിക്കപ്പെടുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍  നിശ്ചയിച്ച മാനദണ്ഡങ്ങളും സ്വീകാര്യമല്ലെന്ന നിലപാടിലാണ്  സമുദായസംഘടനകള്‍.  

മുന്നോക്കസംവരണം   നിലവിലുള്ള  സംവരണവ്യവസ്ഥയെ  ഒരു തരത്തിലും   അട്ടിമറിക്കുന്നില്ലെന്നും  സര്‍ക്കാര്‍  വിശദീകരിക്കുന്നു. എന്നാല്‍ ,  മുന്നോക്കസംവരണം   പൊതുവിഭാഗത്തില്‍  ഉള്‍പ്പെടുത്തിയതോടെ  , ഫലത്തില്‍  പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന  അവസരങ്ങള്‍  ഇല്ലാതാകുകയാണെന്ന  ആരോപണമാണ്  ഉയരുന്നത്.  

എസ്‍  എന്‍  ഡി പി  , ഇ കെ , എ പി  സുന്നി വിഭാഗങ്ങള്‍  , ജമാ അത്തെ  ഇസ്ളാമി ,  മുജാഹിദ്  വിഭാഗം  തുടങ്ങിയവയെല്ലാം  സര്‍ക്കാരിനെതിരെ  പ്രതിഷേധത്തിലാണ്.  ഈ മാസം  28ന്  എറണാകുളത്ത്  സമാനനിലപാടുള്ള സംഘടനകളുടെ   വിപുലമായ  യോഗം  വിളിച്ചുചേര്‍ക്കാനുള്ള തീരുമാാനവും കഴിഞ്ഞ ദിവസം  കോഴിക്കോട്ട്  ചേര്‍ന്ന ഈ സമുദായനേതാക്കളുടെ  കൂട്ടായ്മയിലുണ്ടായി.  ഇക്കാര്യത്തില്‍  നിലപാട് വ്യക്തമാക്കാന്‍  കോണ്‍ഗ്രസിന് മേല്‍  ലീഗ് സമ്മര്‍ദവുമുണ്ട്.