കൊല്ലത്ത് യുവഡോക്ടറുടെ ആത്മഹത്യ; അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് യുവഡോക്ടർ ആത്മഹത്യ ചെയ്തതിൽ പൊലീസ് അന്വേഷണം തുടങ്ങി. ചികിൽസയിലിരിക്കെ കുട്ടി മരിച്ചതിൽ ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.  

അനൂപ് ഓർത്തോ കെയർ ഉടമ ഡോക്ടർ അനൂപ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. കൈ ഞരമ്പ് മുറിച്ചശേഷം കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവഡോക്ടറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കഴിഞ്ഞ ആഴ്ച്ച അനൂപ് ഓർത്തോ കെയറിൽ നടന്ന ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ചിരുന്നു.

ചികിത്സാപിഴവാണെന് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഏഴു വയസുകാരിയുടെ മരണത്തിലും അന്വേഷണം നടക്കുന്നുണ്ട്.