താളം തെറ്റിയ മനസ്സുമായി മകൾ; ഇടിഞ്ഞുവീഴാറായ കൂര: വേദനയിൽ നീറി ഒരമ്മ

കൊച്ചിയുടെ തീരമേഖലയായ വൈപ്പിന്‍ നായരമ്പലത്തുള്ള മീരയെ കാണാം ഇനി. നന്നേ ചെറുപ്പത്തില്‍ മനസിന്റെ താളം തെറ്റിയ മീര അമ്മയ്ക്കൊപ്പം ഇടിഞ്ഞുവീഴാറായ കൂരയുടെ ചായ്പിലാണ് അന്തിയുറങ്ങുന്നത്. റേഷന്‍കടയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ലഭിക്കുന്ന ആറ് കിലോ അരി മാത്രമാണ് ഇരുവര്‍ക്കുമുള്ള അന്നം. മരുന്ന് വാങ്ങാന്‍ പോലും കയ്യില്‍ പണമില്ല.

  

മീരയെ കുറിച്ച് ഏറ്റവും നന്നായി പറയാന്‍ സാധിക്കുന്നത് മീരയുടെ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ്.  അമ്മയൊഴികെ മറ്റാരോടും കൂട്ടില്ല മീര. ‍ഞങ്ങളുടെ വരവറിഞ്ഞപ്പോഴും തൊട്ടടുത്തുള്ള തൊടിയില്‍പോയി ഒറ്റയ്ക്കിരുന്നു മീര. കയില്‍ എന്നുമൊരു അരിവാളും കരുതും.

  

ചില ദൃശ്യങ്ങള്‍ കണ്ണില്‍ലുടക്കിയാല്‍ മാഞ്ഞുപോകില്ല. അത്തരത്തില്‍ ഒന്നാണ്  മീരയും അമ്മയും താമസിക്കുന്ന വീട്. മേല്‍ക്കൂരപോലുമില്ലാതെ തകര്‍ന്നൊരു പരുവമായി. പിന്നിലുള്ള ഇരുണ്ട ചായിപ്പിലാണ് ഇരുവരും അന്തിയുറങ്ങത്. പാചകവും ഇതിനകത്തുതന്നെ. ചായ്പ്പൊന്ന് ചാഞ്ഞാല്‍  വെള്ളം നിറഞ്ഞ് മലിനമായി കിടക്കുന്ന ചതുപ്പിലേക്കാണ് താഴുക

കൈവശം ബിപിഎല്‍ റേഷന്‍കാര്‍ഡാണ് . ഒരു മാസം ലഭിക്കുന്നത് ആറ് കിലോ അരി കിട്ടും. 250 ഗ്രാം മണ്ണെണ്ണ ബാക്കിയെല്ലാം, പലരുടേയും സഹായം.കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന അന്ത്യോതയാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റാന്‍ ഇതുവരെ സാധിച്ചിട്ടില്ല,. അമ്മയ്ക്കും മകള്‍ക്കും മരുന്നുകള്‍ വേണം. അതിനും പണമില്ല കയ്യില്‍.

വൈദ്യുതിയില്ലാത്ത വീട്ടില്‍ മണ്ണണവിളക്കാണ് പ്രകാശം. ഒറ്റ തട്ടിന് വീഴുന്ന വാതിലിനപ്പുറം പേടിച്ചുവിറച്ചാണ് മകളുമായി അമ്മ രാത്രികള്‍ തള്ളിനീക്കുന്നത്.  പലപ്പോഴും ഉറങ്ങാറില്ലെന്ന് അമ്മയുടെ കണ്ണുകള്‍ പറയും. പ്രഭാ രാജനും ജയയും അയല്‍വാസികളാണ്.

പെന്‍ഷനുണ്ടെന്നും പ്രളയദുരിതാശ്വാസത്തുകയുണ്ടെന്നുമെല്ലാം പഞ്ചായത്ത് പറയുന്നു...... എന്നാല്‍ ഇതാണവസ്ഥ....