മലയാളിയുടെ കരളുറപ്പിൽ സഹായം ഒഴുകി; കുഞ്ഞു മുഹമ്മദിന് ഇനി ആശ്വാസം

മലയാളി പൊളിയല്ലേ... ഈ ഹിറ്റ് ഡയലോഗിന് പറ്റിയ സമയമാണ്, സാഹചര്യമാണ് ഇത്. കണ്ണൂരില്‍ അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനായി നമ്മളെല്ലാം ഒന്നിച്ചുനിന്നപ്പോള്‍ വഴിമുടക്കുമെന്ന് തോന്നിച്ച കോടികള്‍ അക്കൗണ്ടില്‍ നിറഞ്ഞു. 

അതെ, ആ കുഞ്ഞിന് മരുന്നിന് വേണ്ട 18 കോടിരൂപയ്ക്കൊപ്പം പതിനായിരങ്ങളുടെ പ്രാര്‍ഥന കൂടിയാണ് ഒഴുകിയെത്തിയത്. ഏഴ് നാള്‍കൊണ്ട് കോടികള്‍ സഹായമായി പ്രവഹിച്ച അനുഭവം ഇതാ...