ലൈഫിൽ നീതിക്കായി പോരാടി; സിപിഎം ആക്ഷേപിച്ചു; അക്കരയെ തുണച്ച് ഷാഫി

ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തതിന് പിന്നാലെ അനിൽ അക്കരെ എംഎൽഎയെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. ‘പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് സിപിഎം നേതാക്കന്മാർ ഇങ്ങേരെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു. ഇന്ന് ആ തട്ടിപ്പുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല, മറിച്ച് സ്വപ്‌നയെ മുൻ നിർത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനിൽ അക്കരയോട് ഇത്രയും നാൾ കാണിച്ചത്.’ അദ്ദേഹം കുറിച്ചു.

‘പാവങ്ങളുടെ ഭവന പദ്ധതിയുടെ പേര് പറഞ്ഞ് നടത്തിയ നിയമനലംഘനങ്ങളും അഴിമതികളും ചൂണ്ടിക്കാട്ടിയതിന് CPIM നേതാക്കന്മാർ ഇങ്ങേരെ വിളിച്ചത് സാത്താന്റെ സന്തതി എന്നായിരുന്നു . ഇന്ന് ആ തട്ടിപ്പുകളിൽ CBI അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . ഭവന രഹിതരോടുള്ള താല്പര്യം കൊണ്ടല്ല , മറിച്ച് സ്വപ്‌നയെ മുൻ നിർത്തി നടത്തിയ കള്ളക്കച്ചവടത്തിലെ പങ്ക് പുറത്ത് വരുന്നതിലെ അസ്വസ്ഥതയായിരുന്നു അനിൽ അക്കരയോട് ഇത്രയും നാൾ കാണിച്ചത് .പാവങ്ങൾക്ക് വീടെന്ന സ്വപ്നത്തിന്റെ പേരിൽ പകുതി തുക കമ്മീഷനടിക്കുന്ന ഏർപ്പാട് ഭവന രഹിതരെ ചൂഷണം ചെയ്യലാണ്.

അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തിലോ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്കോ പത്രസമ്മേളനങ്ങളിലോ ഒന്നും കൃത്യമായ രേഖയും മറുപടിയും മുഖ്യമന്ത്രിക്ക് ഇല്ലാതിരുന്നതിന്റെ കാരണവും ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്. നീതിക്ക് വേണ്ടി അനിൽ അക്കര നടത്തുന്ന പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ.’ ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചു.

ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് തൊട്ടുപിന്നാലെയാണ് സിബിഐ രംഗപ്രവേശം. കൊച്ചി പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് സി.ബി.ഐ കേസെടുത്തത്. ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.