യുട്യൂബ് ചാനല്‍ തുടങ്ങി താരമായി അഞ്ചു വയസുകാരി; ട്രന്‍ഡിങ്ങിൽ തീര്‍ഥ ടോക്സ്

ഓണ്‍ലെന്‍ പഠനത്തിന്‍റെ ഇക്കാലത്ത് സ്വന്തം യു ട്യൂബ് ചാനല്‍ തുടങ്ങി താരമാവുകയാണ് തീര്‍ഥ വിവേക് എന്ന അഞ്ചു വയസുകാരി. കൊച്ചു കവിതകളും കഥകളും അറിവുകളുമൊക്കെ തീര്‍ഥ ടോക്സ് എന്ന യു ട്യൂബ് ചാനലിലൂടെ ഈ മിടുക്കി പങ്കുവയ്ക്കുന്നു. 

ഇങ്ങനെ കുഞ്ഞുണ്ണിക്കവിതകളും കഥകളുമൊക്കെയായി കുഞ്ഞ് അറിവുകളും ഒക്കെയായി ഈ കോവിഡ് കാലത്തെ വേറിട്ടതാക്കുകയാണ് തീര്‍ഥ വിവേക്. മാതാപിതാക്കള്‍ പഠിപ്പിക്കുന്ന കഥകളും കവിതകളും നാഷനല്‍ ജോഗ്രഫിക് കിഡ്സ് ബുക്കില്‍ നിന്നുള്ള അറിവുകളുമൊക്കെ തീര്‍ഥ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസില്‍ ടീച്ച‍ര്‍ പഠിപ്പിച്ചതും തീ‍ര്‍ഥ, തന്‍റെ യുട്യൂബ് ചാനലിലൂടെ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കും.

നൂറിലധികം യു ട്യൂബ് വീഡിയോകള്‍ തീര്‍ഥ ഇതിനകം ചെയ്ത് കഴിഞ്ഞു. അച്ഛന്‍ വിവേകും അമ്മ സൗമ്യയുമാണ് തീ‍ര്‍ഥയുടെ പ്രോല്‍സാഹനം