വീടിനുള്ളിൽ ‘ലോക്’ ആയ കുട്ടികൾക്കായി നിറങ്ങളുടെ ലോകം; പരിമിതിക്കപ്പുറത്തെ വര

ലോക്ക് ഡൗൺ കാലത്തു വീടിനകത്തു പെട്ടുപോയതിന്റെ സങ്കടത്തിലാണ് കുട്ടികൾ. ഈ കാലം ക്രിയാത്മകമാക്കാൻ അവർക്കായി ചിത്ര രചന ക്ലാസുകൾ വാട്സപ് കൂട്ടായ്മയിലൂടെ നൽകുകയാണ് ചിത്രകാരനായ അഞ്ജൻ സതീഷ്. സ്വന്തം പരിമിതികളെ  വരയിലൂടെ മറികടന്നു സര്ഗാത്മകപ്രതിഭക്കുള്ള ദേശിയ അവാർഡ് നേടിയ വ്യക്തിയാണ് സതീഷ്.  

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ പരിശീലനം നൽകുന്ന സ്ഥാപനമാണ് കൊച്ചി തൃപ്പൂണിത്തുറക്കടുത്തുള്ള ആദർശ് ചാരിറ്റബിൾ ട്രസ്റ്റ്‌. പലവിധ ശാരീരിക മാനസീക വെല്ലുവിളികളുള്ള കുട്ടികളുണ്ട് ഇവിടെ. ലോക്ക് ഡൗൺ കാലത്തു വീടുകളിലിരിക്കാൻ നിർബന്ധിതരായ ഈ കുട്ടികൾക്കും ഒപ്പം വര ഇഷ്ടപെടുന്ന എല്ലാ കുഞ്ഞു കൂട്ടുകാർക്കും ചിത്രരചനയുടെ വലിയ ലോകം തുറന്നുകൊടുക്കുകയാണ് ചിത്രകാരനായ അഞ്ചൻ സതീഷ്. 

കുട്ടികൾക്കായി ഒരു വാട്സപ് കൂട്ടായ്മയാണിത്. അവർക്ക് എളുപ്പം വശമാകത്തക്ക രീതിയിലാണ് പഠനം. എല്ലാ ദിവസവും ഉച്ചക്ക് രണ്ടുമണി മുതൽ ഗ്രൂപ്പിൽ ചിത്രങ്ങൾ സതീഷ് വരച്ചിടും. നിർദ്ദേശങ്ങൾ വരകളായിത്തന്നെ ഉണ്ടാവും. കുട്ടികൾക്ക് അത് നോക്കി പഠിച്ചു പിന്നീടെപ്പോഴെങ്കിലും ചിത്രം വരച്ചിടാം. 

കാഴ്ചയുടെ കേൾവിയുടെ സംസാരത്തിന്റെ പരിമിതികളെ വരയുടെ നിറച്ചാർത്തുകൾ കൊണ്ട് മറികടന്ന പ്രതിഭയാണ് kerala cartoon academy യുടെ മുഖമായ അഞ്ചൻ സതീഷ്. നിങ്ങളുടെ കുഞ്ഞിനും ഈ കൂട്ടായ്മയിൽ ചേരണമെന്നുണ്ടോ. 9567658966 എന്ന നമ്പറിൽ ബന്ധപ്പെടാം. വരയുടെ നിറങ്ങളുടെ ലോകത്തു അവരെയും ചേർത്തുവെക്കാം .