ഉഷാറായി ഗൃഹോപകരണ വിപണി; ഓഫറുകളുടെ ഓണം

ഗൃഹോപകരണ വിപണിയിൽ ഓഫറുകളുടെ പ്രവാഹം. നന്തിലത്ത് ജി മാർട്ടിൽ ഓണം ഓഫർ പ്രഖ്യാപിച്ച ശേഷം ഗൃഹോപകരണങ്ങളുടെ ബുക്കിങ് കൂടിയെന്ന് ഉടമ ഗോപു നന്തിലത്ത് പറയുന്നു. 

ടെലിവിഷൻ മുതൽ വാഷിങ് മെഷീൻ വരെ ഒട്ടുമിക്ക ഇനങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണം  ഓഫറുകളുടെ തീയതി നീട്ടിയാണ് വ്യാപാരികൾ തിരക്ക് നിയന്ത്രിക്കുന്നത്. ഓഫർ വേഗം അവസാനിക്കുമെന്ന് കരുതി തിക്കും തിരക്കും കൂട്ടേണ്ടെന്നാണ് വ്യാപാരികൾ പറയുന്നു. നന്തിലത്ത് ജി മാർട്ടിൽ എഴുപത്തിനാലു ശതമാനം വരെയാണ് ഓഫർ. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ബുക്കിങ് സജ്ജമാക്കിയിട്ടുണ്ടെന്ന് ജി മാർട്ട് ഉടമ ഗോപു നന്തിലത്ത് പറഞ്ഞു.

ഓണ വിപണി ഉഷാറാകണമെങ്കിൽ പൊലീസിന്റേയും ആരോഗ്യപ്രവർത്തകരുടേയും സഹകരണം അത്യാവശ്യമാണെന്ന് വ്യവസായികൾ പറയുന്നു. രാത്രി ഒൻപതു വരെയെങ്കിലും കടകൾ തുറക്കാൻ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ മുന്നൊരുക്കങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ ഉറപ്പുനൽകുന്നു.