swaraj-cm-post

TAGS

ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന് എം.സ്വരാജ് എംഎൽഎ. അവിശ്വാസപ്രമേയത്തെ എതിർത്ത് കൊണ്ടാണ് സ്വരാജിന്റെ പ്രസംഗം. സർക്കാരിന്റെ കയ്യിൽ കളങ്കമില്ലെന്ന് സ്വരാജ് വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സപ്ലൈക്കോയിൽ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെയും അദ്ദേഹം വിമർശിച്ചു. വിഡിയോ കാണാം.

 

സംസ്ഥാനത്ത് ഇടതുവിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നെന്നും എം.സ്വരാജ്. മാധ്യമങ്ങളെയും കൂട്ടുചേര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനം. വി.ഡി സതീശന്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പറഞ്ഞവാക്കുകളൊന്നും ഇന്ന് പറഞ്ഞില്ല. അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി. നാലുമാധ്യമങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ടെന്നും സ്വരാജ് പറഞ്ഞു.