സമ്പർക്ക രോഗികൾ ഏറുന്നു; മലപ്പുറത്ത് കർശന പരിശോധന

മലപ്പുറത്ത് സമ്പര്‍ക്കം വഴിയുളള കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഡി.ഐ.ജി... എസ്. സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ കര്‍ശന പരിശോധന ആരംഭിച്ചു. ജനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ലെങ്കില്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക് ഡൗണിനൊപ്പം കൂടുതല്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്. 

കര്‍ശന നിയന്ത്രണങ്ങള്‍ വകവക്കാതെ പത്തു വയസില്‍ താഴെയുളളവരും 65 വയസില്‍ കൂടുതല്‍ പ്രായമുളളവരും അനാവശ്യമായി പുറത്തിറങ്ങുന്നത് കണ്ടാല്‍ കേസെടുക്കുന്നുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ ഇല്ലാതേയും സാമൂഹിക അകലം പാലിക്കാതേയും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഒാട്ടോ–ടാക്സി വാഹനങ്ങളില്‍ ഡ്രൈവറുടെ കാബിന്‍ ഷീറ്റു വച്ച് വേര്‍ തിരിക്കണം. ഗള്‍മാന് കോവിഡ് ബാധിച്ചതോടെ എസ്.പി.... യു. അബ്ദുല്‍ കരീം ക്വാറന്റീനില്‍ പോയതോടെയാണ് ഡി.ഐ.ജി ... എസ്. സുരേന്ദ്രന്‍ മലപ്പുറത്ത് ക്യാംപു ചെയ്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ചെയ്യുന്നത്. 

തീരദേശത്തും മലയോരത്തും ഒരു പോലെ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ജില്ലയില്‍ 1578 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുളളത്