ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചു; തെളിവായി കോക്പിറ്റ് ചിത്രങ്ങൾ

cockpit-karipur-plane-crash
SHARE

ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാണ് കരിപ്പൂരില്‍ വിമാനം റണ്‍വേക്കു പുറത്തേക്ക് മറിയാന്‍ കാരണമായതെന്ന് പ്രാഥമികനിഗമനം. സാധാരണ ലാന്‍ിഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുളള ചിത്രങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.  

കോക്പിറ്റില്‍ നിന്നുളള ദൃശ്യങ്ങളാണിത്. ടേക്ക് ഒാഫീനുളള ത്രസ്റ്റ് ലിവര്‍ ടേക്ക് ഒാഫ് പൊസിഷിനിലാണ്. എന്നാല്‍ ചിറകുകളിലെ ഫ്ലാപ്പുകള്‍ നിൽ‌ക്കുന്നത് ലാന്‍ഡിങ്ങിന് തയാറായും. എന്‍ജിന്‍ ഒാഫാക്കിയിട്ടുമില്ല. ഇതു വ്യക്തമാക്കുന്നത് വിമാനം സാധാരണ ഇറങ്ങുന്നതിന്റെ പരിധി കഴിഞ്ഞ് 1500ന് മീറ്റിന് ശേഷമാണ് റണ്‍വേയില്‍ സ്പര്‍ശിച്ചത്. സുഗമമായി വിമാനം നിയന്ത്രിക്കാവില്ലെന്ന ആശങ്കക്ക് പിന്നാലെ വീണ്ടും ഉയര്‍ത്തി പറത്താന്‍ ശ്രമിച്ചു. എന്‍ജിന്‍ മുഴുവന്‍ ശക്തിയുമെത്ത് കുതിക്കാന്‍ ശ്രമിച്ചെങ്കിലും ചിറകുകള്‍ ലാന്‍ഡിങ് പൊസിഷനില്‍ ആയിരുന്നു. ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനം മുന്നോട്ടും കുതിച്ചതും ഇക്കാരണത്താലാണ്. 

സാധാരണ ഗതിയില്‍ വിമാനം ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാനായില്ലെങ്കിലും റണ്‍വേയുടെ ഭാഗമായ റിസ ഏരിയയിലെങ്കിലും നില്‍ക്കേണ്ടതാണ്. മുഴുവന്‍ ശക്തിയും ഉപയോഗിച്ച് എന്‍ജിന്‍ കുതിക്കാന്‍ ശ്രമിച്ചതാണ് വേഗത്തില്‍ പുറത്തേക്കു മറിയാന്‍ കാരണമായി. എന്നിട്ടും അഗ്നിബാധയുണ്ടാവാത്തതാണ് മഹാഭാഗ്യമായത്.

MORE IN KERALA
SHOW MORE
Loading...
Loading...