കലക്ടർ ആവശ്യപ്പെട്ടു; 15 വള്ളവും െതാഴിലാളികളും പത്തനംതിട്ടയ്ക്ക്; ഹൃദ്യം

സംസ്ഥാനം വീണ്ടും ഒരു പ്രളയ ഭീതിയുലൂടെ കടന്നുപോകുമ്പോൾ എന്തിനും സജ്ജമായി മൽസ്യത്തൊഴിലാളി സമൂഹം രംഗത്ത്. ഇന്നലെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിൽ പത്തനംതിട്ടയിലേക്ക് പുറപ്പെട്ട ബോട്ടുകളുടെയും മൽസ്യത്തൊഴിലാളികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. 15 വള്ളങ്ങളും തൊഴിലാളികളും പത്തനംതിട്ടയിലേക്ക് ഇന്നലെ രാത്രി തന്നെ പുറപ്പെട്ടു എന്ന് മന്ത്രി വ്യക്തമാക്കുന്നു. 

കുറിപ്പ് വായിക്കാം: 

കേരളത്തിന്റെ സൈനികർ വീണ്ടും പത്തനംതിട്ടയിലേക്ക്...

കേരളത്തിൽ വീണ്ടും പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടർ നാലു മണിയോടുകൂടി 20-ഓളം വള്ളങ്ങൾ എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ ബേസിൽ ലാലിന്റെ നേതൃത്വത്തിൽ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ഇപ്പം ഈ രാത്രി സമയം 9.30 അയപ്പോൾ 15 വള്ളങ്ങൾ തൊഴിലാളികൾ അടക്കം തയ്യാറാക്കി കഴിഞ്ഞു. രാവിലെ പത്തനംതിട്ടയിൻ എത്താനാണ് ആവശ്യപ്പെട്ടെതെങ്കിലും ഇന്നു രാത്രിയിൽ തന്നെ വള്ളവും തൊഴിലാളികളും സജ്ജമായി വള്ളം ലോറിയിൽ കയറ്റി വയ്ക്കാനുള്ള പ്രവർത്തികൾ കൊല്ലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം സജ്ജമാക്കി വെച്ചാൽ വെളുപ്പിന് ഇവിടുന്ന് പുറപ്പെടാൻ പറ്റും നാളെ നേരം വെളുക്കുമ്പോൾ പത്തനംതിട്ടയിൽ എത്താം. 

കഴിഞ്ഞ പ്രാവശ്യം പ്രളയത്തിന്റെ നടുവിലാണ് ഈ ആവശ്യം വന്നതെങ്കിൽ ഇപ്പം മുന്നൊരുക്കമായിട്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. തീർച്ചയായും ഏത് പ്രതിസന്ധിയെയും നേരിടാൻ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായിതന്നെയാണ് ഈ മുന്നൊരുക്കങ്ങൾ എല്ലാം നടക്കുന്നത്. കൊല്ലത്തെ നമ്മുടെ സൈനികർ സജ്ജമായിരിക്കുന്നു അവർ വെളുപ്പിനെ തന്നെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയെയും നേരിടാൻ സജ്ജമാക്കുന്ന കേരളത്തിലെ സൈനികർക്ക് പ്രത്യേകമായി എന്റെ അഭിവാദ്യങ്ങൾ.