കോവിഡിൽ അടച്ചത് 26 കെഎസ്ആർടിസി ഡിപ്പോകൾ; 11 എണ്ണവും തലസ്ഥാനത്ത്

കോവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് ഇതുവരെ അടച്ചത് 26 KSRTC ഡിപ്പോകൾ. ഇതിൽ പതിനൊന്നും തിരുവനന്തപുരം ജില്ലയില്‍. കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആറ്റിങ്ങൽ ഡിപ്പോയും കണിയാപുരം ഡിപ്പോയും അണുനശീകരണത്തിനായി നാളെ  അടച്ചിടും.