പച്ചക്കറിലോറിയിൽ അതിർത്തി കടന്ന് സ്വർണം; പൊന്നുഴുകുന്ന പിൻവഴി

സ്വര്‍ണക്കടത്തുസംഘങ്ങള്‍ കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണം മണിക്കൂറുകള്‍ക്കകം പച്ചക്കറി ലോറികളില്‍ അതിര്‍ത്തി കടക്കും.  കേരളത്തേക്കാള്‍ കൂടുതല്‍ വില ലഭിക്കുമെന്നതും കള്ളപ്പണം വെളുപ്പിക്കാന്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങുന്നതുമാണ് കച്ചവടം അയല്‍ സംസ്ഥാനത്തേക്ക് നീങ്ങുന്നതിന് കാരണം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സ്വര്‍ണമെത്തിച്ച ലോറിഡ്രൈവര്‍ കടത്തിന്‍റെ വിശദാംശങ്ങള്‍  മനോരമന്യൂസിനോട് വെളിപ്പെടുത്തി.  മനോരമന്യൂസ് അന്വേഷണം. പൊന്നൊഴുകും പിന്‍വഴി .  

ഈ കാണുന്ന രൂപത്തില്‍ പ്രോട്ടീന്‍ പൗഡര്‍ അടക്കമുളള വസ്തുക്കള്‍ ചേര്‍ത്ത് മിശ്രിതം കുഴമ്പു രൂപത്തിലാക്കി ദേഹത്ത് ഒളിപ്പിച്ചു കടത്തുന്നതാണ് ഇപ്പോഴത്തെ രീതികളില്‍ ഒന്ന്. ഒപ്പം കളിക്കോപ്പുകളായും വീട്ടുപകരണങ്ങളായും രൂപമാറ്റം വരുത്തിയും. വിമാനത്താവളത്തില്‍ നിന്നു പുറത്തു കടത്തിയാല്‍ പിന്നെ ഉരുക്കി സ്വര്‍ണ ഉരുളയാക്കി മാറ്റും. പ്രധാന കേന്ദ്രം കൊടുവളളിയാണ്. അടുത്ത കാലത്തായി ലോറികളിലാണ് തമിഴ്നാട്ടിലേക്കുളള സ്വര്‍ണക്കടത്ത്. അങ്ങോട്ട് സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുപോയി മടങ്ങി വരുബോള്‍ പച്ചക്കറിച്ചാക്കുകള്‍ക്കുളളില്‍ വച്ച് പണം തിരികെ എത്തിക്കുകയാണ് പതിവുരീതിയെന്ന് ഞങ്ങളോട്  വിമാനത്താവളത്തിന് അടുത്തുവച്ച് വെളിപ്പെടുത്തിയത് ലോറി ഡ്രൈവറാണ്. 

വെളളിയാഴ്ച കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണം വില്‍ക്കുന്ന വില 4575 രൂപയാണെങ്കില്‍ തമിഴ്നാട്ടില്‍ അത് 4718 രൂപയാണ്. അതായ് 143 രൂപ അധികം. ഒരു കിലോ സ്വര്‍ണം കേരളത്തില്‍ നിന്നു തമിഴ്നാട്ടില്‍ എത്തിക്കുബോള്‍ 143000 രൂപ അങ്ങനെ അധികം ലഭിക്കും.  മാര്‍വാടികള്‍ അല്ലെങ്കില്‍ സേട്ടുമാര്‍ എന്നറയിപ്പെടുന്ന ഇതരസംസ്ഥാനക്കാര്‍ കൂടി ചേര്‍ന്നാണ് കേരളത്തിലെ സ്വര്‍ണമാഫിയയുടെ പ്രവര്‍ത്തനം