പത്തനംതിട്ട ജില്ലയില്‍ വെല്ലുവിളിയായി ഡെങ്കിപ്പനിയും; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം പത്തനംതിട്ട ജില്ലയില്‍ വെല്ലുവിളിയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധന. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജൂണില്‍ മാത്രം 31 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 117പേരില്‍ രോഗബാധ സംശയിക്കുന്നു. 

ഈ മാസം 26വരെ 31 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നതോതിലുള്ളത് ഇലന്തൂര്‍ ബ്ലോക്കിലാണ്. 10പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധത്തിനിടെ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നത് ആരോഗ്യവകുപ്പിന് തലവേദന ആയിട്ടുണ്ട്. കൊതുകുജന്യ രോഗങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തി.