un-teacher

TAGS

കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം. ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ലോക നേതാക്കൾക്കൊപ്പം പങ്കെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും. ലോക പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യൻ സമയം ആറരയ്ക്കാണ് വെബിനാർ. യു.എൻ സാമ്പത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

ഈ വെബിനാറില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുക. ഇതിന് മുൻപും രാജ്യാന്തര വേദികളിൽ കോവിഡിനെ ചെറുക്കുന്ന കേരള മോഡൽ സജീവ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ക്ഷണം.