വീട്ടിൽ സ്മാർട്ട്ഫോണുമില്ല; കുട്ടികൾക്ക് ടാബ്​ലെറ്റ് വാങ്ങി നൽകി ദയാപുരം സ്കൂൾ; മാതൃക

dayapuram-school
SHARE

ഒരു പക്ഷേ രണ്ടുമാസത്തോളം ക്ലാസുകൾ ഓൺലൈനായി തന്നെ തുടരും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ആരംഭിച്ച ഡിജിറ്റൽ ക്ലാസുകൾക്ക് സംസ്ഥാനത്ത് എങ്ങും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളോ ലാപ്പ്ടോപ്പോ ഇല്ലാത്ത വീടുകളിലെ കുട്ടികളുടെ അവസ്ഥ ദയനീയമാണ്. ഇത് മുന്നിൽ കണ്ട് സഹായമൊരുക്കുകയാണ് കോഴിക്കോട്ടുള്ള ദയാപുരം റെസിഡൻഷ്യൽ സ്കൂൾ. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 15 കുട്ടികളെ കണ്ടെത്തി അവർക്ക് ലെനോവോയുടെ എം 7 ടാബ്്​ലെറ്റുകൾ വാങ്ങി നൽകിയിരിക്കുകയാണ് സ്കൂൾ അധികൃതർ.

1800 കുട്ടികൾ ഫീസ് നൽകി പഠിക്കുന്ന സ്കൂളിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 202 വിദ്യാർഥികൾക്ക് ഷെയ്ഖ് അൻസാരി ഫൗണ്ടേഷന് കീഴിലാണ് സൗജന്യ വിദ്യാഭ്യാസം നൽകി പോരുന്നത്. ഇവരിൽ നടത്തിയ വിവരശേഖരണത്തിൽ 15 കുട്ടികൾക്ക് സ്മാർട്ട്ഫോൺ ഇല്ല എന്ന് സ്കൂൾ അധികൃതർ മനസിലാക്കി. വാങ്ങാനുള്ള സാമ്പത്തികവും ഈ കുഞ്ഞുങ്ങൾക്കില്ല. ഇതോടെയാണ് സ്കൂൾ തന്നെ ഇവർക്ക് ടാബ്്​ലെറ്റുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്.

9250 രൂപ വിലവരുന്ന ടാബുകളാണ് വിതരണം ചെയ്തത്. ഓൺലൈനിൽ പാഠഭാഗങ്ങൾ, നോട്ടുകൾ, പരീക്ഷകൾ എന്നിവ ക്രമീകരിക്കുന്നതിനു വേണ്ടി   സ്കൂൾ തയാറാക്കിയ ലേർണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ടാബിന്റെ ഉപയോഗം, ഇന്റർനെറ്റ് എന്നിവ സംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്കും പരിശീലനം നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി അറിയിച്ചു. ഡോ. എം. എം. ബഷീർ ചെയർമാനായുള്ള അൽ ഇസ്​ലാം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ദയാപുരത്തിന്റെ നടത്തിപ്പുകാർ. 

MORE IN KERALA
SHOW MORE
Loading...
Loading...