barbarshop

സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ നാളെ തുറക്കുന്നു. കടകള്‍ തുറക്കുന്നതിന് മുന്‍പ് കടയാകെ അണുവിമുക്തമാക്കുകയാണ് ബാര്‍ബര്‍മാര്‍. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണായി പാലിച്ചാവും  കടകള്‍ പ്രവര്‍ത്തിപ്പിക്കുക. ബ്യൂട്ടിപാര്‍ലറുകളും എ.സി സംവിധാനം ഒഴിവാക്കി നാളെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. 

 

രണ്ടൂമാസത്തെ ഇടവേളക്ക് ശേഷം  തിരുവനന്തപുരം മരുതൂര്‍ക്കടവില്‍ മുകേഷ്  ബാർബർ ഷോപ്പ് തുറക്കുന്നത് നല്ലനാളയേ പ്രതീക്ഷിച്ചാണ്. നാലു വർഷമായി ബാർബർ ഷോപ്പ് നടത്തുന്ന മുകേഷ് നാളെ മുതൽ മുടിവെട്ടലിന് സജ്ജമാവുകയാണ്.

സാനിറ്റൈസറില്‍ കൈ വൃത്തിയാക്കിയാണ് ശുചീകരണത്തിലേക്ക് കടന്നത്. ചീപ്പും കത്രികയും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയാവും ഓരോ മുടിവെട്ടൂം

 

 മുടിവെട്ടനിടയില്‍ കസേര അണവിമുക്തമാക്കും. ലോക്ഡൗണിന് പ്രഖ്യാപിച്ചപ്പോൾ കടകൾ വൃത്തിയാക്കിയാണ് പലരും കടയടച്ചത്. പക്ഷെ ലോക്ഡൗൺ ഇത്ര നീളുമെന്ന് കരുതിയില്ല കട തുറക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി പാലിക്കപ്പെടും. 

 

കോവിഡിന്റെ ഭീതി പൂര്‍ണമായും അകലാത്തതില്‍ കട തുറക്കുമ്പോഴും ഇവര്‍ ആശങ്കയാണ്. പക്ഷെ വൈറസ് വ്യാപനത്തിന് കാരണക്കാരാവില്ലെന്ന് ഉറപ്പിച്ച്  പൂര്‍ണ സജ്ജമരായാണ്  മുടിവെട്ടിലേക്ക് കടക്കുന്നത്.