ഇലരകളും പൂക്കളും ചേർത്ത് കുരുന്നുകൾ: റാമ്പായി മുറ്റവും മുറികളും; ഒരു ലോക് ഡൗൺ ഫാഷൻ ഷോ

ഫാഷൻ ലോകത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാവുകയാണ് ഈ കോവിഡ്കാലം. പണമൊഴുക്കാത്തെ ലളിതമായി  ട്രെൻഡിങ്ങ് ഫാഷൻ ഷോ സംഘടിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം കുരുന്നുകൾ. കോട്ടയത്തെ ഡ്രീം സെറ്റേഴ്സ് ഇവന്റസ്  ഒരുക്കിയ ഫാഷൻ ഷോയുടെ വിശേഷങ്ങളാണിനി.

പ്ലാവിലയും വർണ ഇലകളും തുന്നിക്കൂട്ടി ഉണ്ടാക്കിയതാണ് ഫ്രോക്കുകൾ. വ്യത്യസ്ത ഡിസൈനുകൾക്കായി പൂക്കൾ കൂടി തുന്നിചേർത്തു.  ഇലകളെ ചുറ്റി വളച്ച് ഹെയർ ബാൻഡുമാക്കി. വാഴയില കൊണ്ട് മുണ്ടുടുത്തും ...മയിലായും..അവർ അങ്ങ് പ്രകൃതിയായി... തൊടിയും മുറ്റവും മുറികളും റാമ്പായി മാറി. പ്രകൃതിയെ അറിയാനും കുട്ടികളിലെ സർഗ്ഗാത്മകത വളർത്തുകയുമായിരുന്നു ഫാഷൻ ഷോയുടെ ലക്ഷ്യം.

വിവിധ ജില്ലകളിൽ നിന്നായി എൺപതോളം കുട്ടികളാണ് ഓൺലൈനായി നടത്തിയ ഫാഷൻ ഷോയിൽ പങ്കെടുത്തത്.