മാനസികവെല്ലുവിളി നേരിടുന്ന യുവതികള്‍ക്കായി സൗന്ദര്യ മല്‍സരം

മാനസികവെല്ലുവിളി നേരിടുന്ന യുവതികള്‍ക്കായി ഇന്ന് തൃശൂരില്‍ സൗന്ദര്യ മല്‍സരം. തിരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മല്‍സരത്തില്‍ അണിനിരക്കുക.

ആദ്യമായാണ് ഇങ്ങനെയൊരു സൗന്ദര്യ മല്‍സരം അരങ്ങേറുന്നത്. മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാ യുവതികളും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരാണ്. ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷനല്‍ തൃശൂര്‍ ഘടകം, മലയാള മനോരമയുമായി സഹകരിച്ചാണ് സൗന്ദര്യ മല്‍സരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശഊര്‍ , കോഴിക്കോട് ജില്ലകളില്‍ നടത്തിയ ഓഡിഷനില്‍ നിന്നാണ് 23 പേരെ തിരഞ്ഞെടുത്തത്. പ്രശസ്ത കോറിയോഗ്രഫര്‍ ഡാലുവാണ് ഇവരെ പരിശീലിപ്പിക്കുന്നത്.

മല്‍സരാര്‍ഥികള്‍ക്കെല്ലാം ആത്മവിശ്വാസം പകരാന്‍ മാനസികാരോഗ്യ വിദഗ്ധരുമുണ്ട്. 

ലുലു കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ഗ്രാന്‍ഡ് ഫിനാലെ. ശാരീരിക വെല്ലുവിളി നേരിടുന്ന 750 കുട്ടികള്‍ക്ക് ചികില്‍സ സഹായം നല്‍കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.