കാൻസർ മരുന്നു തരുമോ?; കർണാടകയിൽ നിന്നും വിളി കേരളത്തിന്; കരുതൽ

ep-chintha-fb-post
SHARE

കർണാടകയിലുള്ള കാൻസർ രോഗിക്ക് മരുന്ന് എത്തിച്ച് കേരളം. സംസ്ഥാന യുവജനകമ്മീഷന് ലഭിച്ച ഫോൺ കോളിന് പിന്നാലെയാണ് കാൻസർ രോഗിക്ക് മരുന്ന് പാര്‍സലായി എത്തിച്ചത്. കാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് വീട്ടിലെത്തിക്കാൻ യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി ഫോൺ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. ഇൗ നമ്പറിലേക്കാണ് കർണാടക മംഗലാപുരത്തുള്ള രോഗിയ്ക്ക് മരുന്നു നൽകാമോ എന്ന് ചോദിച്ച് വിളി എത്തിയത്. ഇതിന് പിന്നാലെ ആവശ്യമായ മരുന്നുകൾ അവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി ഇ.പി ജയരാജനും ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

ചിന്താ ജെറോം പങ്കുവച്ച കുറിപ്പ് വായിക്കാം:

നിങ്ങൾ മണ്ണിട്ട് വഴി അടയ്ക്കും.. ഞങ്ങൾ അതിനപ്പുറം മരുന്നെത്തിക്കും.

യുവജന കമ്മീഷൻ സംസ്‌ഥാന കോർഡിനേറ്റർ അഡ്വ. എം. രൺദീഷ് 'കർണാടകത്തിലെ മംഗലാപുരത്ത് അടിയന്തിരമായി മരുന്ന് ആവശ്യമുണ്ട്. കമ്മീഷൻ മുഖേനെ എത്തിക്കാൻ മാർഗം ഉണ്ടോ ' എന്നു ചോദിച്ചു ഫോണിൽ വിളിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഫയർ ഫോഴ്സും യുവജന കമ്മീഷനും ചേർന്നു കേരളത്തിൽ പല ഇടങ്ങളിലും അവശ്യ മരുന്നുകൾ എത്തിച്ചതാണ്. കോഴിക്കോട് സ്വദേശിനി ആവശ്യപ്പെട്ടത് പ്രകാരം ദുബായിൽ ജോലി ചെയുന്ന, കിഡ്നി ട്രാൻസ്പ്ലാന്റ ചെയ്ത ഭർത്താവിന് ബഹു. മന്ത്രി ശ്രീ. ഇ.പി ജയരാജന്റെ നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള ഇടപെടീലിന്റെ ഭാഗമായി കൃത്യ സമയത്ത് കർഗോയിൽ മരുന്നു എത്തിക്കാൻ വേണ്ട സഹായങ്ങളും യുവജന കമ്മീഷൻ ചെയ്‌തിട്ടുണ്ട്‌.

ഇപ്പോള്‍ കർണാടകം മംഗലാപുരത്തുള്ളയാൾക്കാണ് മരുന്നു വേണ്ടത്. എന്ത് ചെയ്യും?ജീവൻ രക്ഷാ മരുന്നാണ്. കയറാംപറയിലെ ശ്രീനാരായണ മെഡിക്കസിൽ മാത്രം ആണ് മരുന്നു ലഭിക്കുന്നത്.. ഇവിടുന്ന് വാങ്ങിച്ചു എത്തിക്കുകയല്ലാതെ മറ്റു മാർഗമില്ല. എം.രൺദീഷ് മുഖേന ഷൊർണൂർ ഫയർഫോഴ്‌സ് സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെട്ടു. മരുന്നു വാങ്ങി പാക്ക് ചെയ്ത് എത്തിച്ചാൽ മംഗലാപുരം എത്തിക്കാൻ പരമാവധി ശ്രമിക്കാം എന്ന ഉറപ്പ്. കമ്മീഷൻ ഇടപെട്ട് മണിക്കൂറുകൾക്ക് ഉള്ളിൽ മരുന്നു ഫയർഫോഴ്‌സ് ഓഫിസിൽ എത്തിച്ചു. ദാ, ഇപ്പോൾ രണധീഷ് വിളിച്ചു. മരുന്നു മംഗലാപുരത്തു കൃത്യം വിലാസത്തിൽ എത്തി. മരുന്നു കൈപ്പറ്റിയ ഉടനെ കേരള സർക്കാരിനോട് അവരുടെ നന്ദി അറിയിക്കുകയും ചെയ്തു.

ആർക്കാണ് മനുഷ്യത്വത്തിന്റെ അതിരുകൾ മണ്ണിട്ട് അടയ്ക്കാനാവുക? മണ്ണിട്ട്, കോണ്ക്രീറ്റ് ഇട്ട്, എങ്ങനെയാണ് മനുഷ്യ സഹോദര്യത്തിന്റെയും കരുതലിന്റെയും എല്ലാ സാധ്യതകളെയും അടച്ചു കളയാൻ ആരു വിചാരിച്ചാലാണ് നടക്കുക? 'ഭൂമിയിലെ ഏതു മനുഷ്യനും ഏൽക്കുന്ന മർദനം എന്റെ പുറത്ത് വീഴുന്നു' എന്നും പതിറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ ഒരു കവിവാക്യം എല്ലാകാലത്തും നമ്മെ സ്വാധീനിക്കുന്നതാണ്.

നിങ്ങൾ മണ്ണിട്ടുമൂടികൊൾക, ഞങ്ങൾ അതിനു മുകളിൽ മരുന്നെത്തിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...