കരുതലിന്‍റെ കാലത്ത് കരുത്തനായ നേതാവിന്‍റെ ഓർമ്മകളിൽ പാലാ; നാളെ ഒരാണ്ട്

കെ.എം.മാണിയുടെ ഓർമകൾക്ക് നാളെ ഒരാണ്ട്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ കാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രിയ നേതാവിന്‍റെ ഓർമകൾ പുതുക്കാനാണ് പാർട്ടി തീരുമാനം. 

കരുതലിൻ്റെ ഈ കാലത്ത് കരുത്തനായ നേതാവിൻ്റെ ഓർമ്മകളിലാണ് പാലാ. അഞ്ച് പതിറ്റാണ്ടിലേറെ പാലായെ പൊന്നുപോലെ കാത്ത കെ.എം.മാണിയുടെ വേർപാടിന് നാളെ ഒരു വർഷം തികയും. പാലായിലെ മണ്ണിൽ കാലുറപ്പിച്ചാണ് മാണി കേരള രാഷ്ട്രീയത്തിൻ്റെ ഉച്ചിയിലേറിയത്. 1965 മുതല്‍ തുടർച്ചയായ 13 തവണ പാലാക്കാര്‍ കെഎം മാണിയെ നിയമസഭയിലേക്കയച്ചു. 

കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി, എന്നിങ്ങനെ റെക്കോർഡുകളും മാണിയോടൊപ്പം കൂടി. കാരുണ്യ പദ്ധതിയും കർഷക തൊഴിലാളി പെൻഷനും മാണി സാറിൻ്റെ കരുതലിൻ്റെ മാതൃകകളാണ്. പ്രിയ നേതാവിൻ്റെ ഓർമദിനം ജീവകാരു കാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുകയാണ് പാർട്ടി പ്രവർത്തകർ.

നാളെ രാവിലെ പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ പ്രാർഥനയിൽ കുടുംബാംഗങ്ങൾ പങ്കെടുക്കും. മറ്റ് അനുസ്മരണ പരിപാടികൾ ഒഴിവാക്കി. ഈ മാസം 29ന് കോട്ടയത്ത് ഒന്നരലക്ഷം പേർ അണിനിരക്കുന്ന സ്മൃതി സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പരിപാടി മാറ്റിവെച്ചു.

അദ്ദേഹത്തിന്‌‍‍റെ മരണ ശേഷം പാലാ കേരള കോൺഗ്രസിനെ കൈവിട്ടതും ചരിത്രം .ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ കെഎം മാണിക്കൊപ്പം പല റെക്കോര്‍ഡുകളും കൂടെ പോന്നു..  കർഷക തൊഴിലാളി പെന്‌‍‍ഷൻ, വെളിച്ച വിപ്ലവം , കാരുണ്യ പദ്ധതി തുടങ്ങിയവ കെഎം മാണിയെ ജന ഹൃയങ്ങളിൽ പ്രതിഷ്ഠിച്ച പദ്ധതികളാണ് കൊറോണ കാലത്ത് കാരുണ്യ ദിനമായാണ് ഒന്നാം ചരമ വാർഷികം ആചരിക്കുന്നത്

നേരത്തെ കെഎം മാണി സ്മൃതി സംഗമം ഉൾപ്പടെ വിപുലമായ അനുസ്മരണ പരിപാടികളാണ് കേരള കോൺഗ്രസ് തീരുമാനിച്ചിരുന്നത്