ചിലർ പ്രശ്നമുണ്ടാക്കും; നിങ്ങൾ സുരക്ഷിതർ; പിണറായി ഉറപ്പുതന്നു; മെഹുവ പറയുന്നു

‘വ്യാജപ്രചാരണങ്ങളിൽ വീഴരുത്. നിങ്ങൾ അവിടെ സുരക്ഷിതരായിരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുതന്നിട്ടുണ്ട്...’ തെരുവിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളോട് പശ്ചിമ ബംഗാള്‍ എം.പി. മെഹുവ മോയ്ത്രി പറഞ്ഞ വാക്കുകളാണ്. ശബ്ദ സന്ദേശത്തിലൂടെയാണ് മെഹുവ തൊഴിലാളികളോട് ബംഗാളിയിൽ നിർദേശം നൽകിയത്.

‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നൽകിയിട്ടുണ്ട്. എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും. അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും’ സന്ദേശത്തിൽ മെഹുവ പറയുന്നു.