ഒരു നേരത്തെ ആഹാരത്തിന് വകയില്ല; ലോക്ഡൗണിലെ പട്ടിണി ജീവിതങ്ങൾ

ലോക്ഡൗണില്‍ കേരളം വീടുകളിലേയ്ക്ക് ചുരുങ്ങിയതോടെ തെരുവുകളില്‍ കഴിയുന്നവരുടെ ജീവിതം പ്രതിസന്ധിയിലായി. ജനം നിരത്തിലിറങ്ങാതായപ്പോള്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവര്‍ ഒരുനേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുകയാണ്. തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണമെത്തിക്കുമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാകുന്നില്ല.   

കാസര്‍കോട് ജില്ലയുടെ ഹൃദയനഗരമായ കാഞ്ഞങ്ങാട് നിന്നാണ് ഈ കാഴ്ച. വര്‍ഷങ്ങളായി ഈ നഗരത്തിലെ തെരുവില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന വീരസ്വമിയും, കരീമും വിശപ്പകറ്റാന്‍ ഒരുപിടിയരി ഭിക്ഷപാത്രത്തിലിട്ട് വേവിക്കുന്നു. കോവിഡില്‍ ജനജീവിതം സ്തംഭിച്ചതോടെ ഇവരും പട്ടിണിയിലായി. രണ്ടുദിവസത്തെ അലച്ചിലിനൊടുവില്‍ ഏതോവീട്ടില്‍ നിന്ന് ലഭിച്ച അരിയാണിത്.

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുമെന്നുള്ള ജില്ലഭരണകൂടത്തിന്റെ ഉറപ്പിലാണ് വീരസ്വമിയേയും, കരീമിനേയും പോലെയുള്ളവരുടെ പ്രതീക്ഷ.  

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്തോറും തെരുവിന്റെ മക്കളുടെ ജീവിതവും പ്രതിസന്ധികളിലേയക്ക് പോകുന്നു.