ലോക്ഡൗണിലും വിശപ്പറിയില്ല ആലപ്പുഴ; കുടുംബശ്രീയുടെ പൊതിച്ചോറ്

ലോക്ക് ഡൗൺ കാലത്തും ആലപ്പുഴയ്ക്ക് വിശക്കില്ല. നേരത്തെ അറിയിച്ചാല്‍ 25 രൂപയ്ക്ക് ഊണ് വീട്ടിലെത്തും. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കുടുംബശ്രീയാണ് ആലപ്പുഴ, ചേര്‍ത്തല നഗരങ്ങളുടെ വിശപ്പടക്കാന്‍ അരി അടുപ്പത്ത് വയ്ക്കുന്നത്.

വിശപ്പുരഹിത മാരാരിക്കുളത്തുനിന്ന്, ആലപ്പുഴ വഴി,വിശപ്പുരഹിത കേരളത്തിലേക്ക് പുറപ്പെട്ട ഒരു വലിയ ആശയത്തിന്റെ തുടര്‍ച്ചയാണ് ഈ പൊതിച്ചോറ്. 25 രൂപയ്ക്ക് മറ്റെവിടെയും വെന്തുകിട്ടാത്ത ഊണ്. ഫോണിലൂടെ ഓര്‍ഡര്‍ ചെയ്യാം. വീട്ടിലെത്തുമ്പോൾ കാശ് നൽകിയാൽ മതി. സ്പെഷ്യലായി ചിക്കനും, മീൻ വറുത്തതും കിട്ടും. അതിന് അധികതുക നല്‍കണം. ആലപ്പുഴ ചേര്‍ത്തല നഗരപരിധിയില്‍നിന്ന് ജില്ലയിലെ 45 പഞ്ചായത്തുകളിലേക്ക് അടുപ്പുകൂട്ടും

കോവിഡ് കാലം കഴിയുന്പോഴേക്ക് സര്‍ക്കാരിന്റെ ആയിരം ന്യായവില ഹോട്ടലുകളായി ഇവയെല്ലാം മാറും. അതിന് ഓണംവരെ കാത്തുനില്‍ക്കേണ്ടി വരില്ല. 

ഏഴ് സന്നദ്ധസംഘടനകളും കുടുംബശ്രീയും ചേരുന്നതാണ് ആലപ്പുഴയിലെ രുചിക്കൂട്ട്. ആവശ്യത്തിന് മന്ത്രി തോമസ് ഐസക്കും