‘നമ്മുടേത് ഒരേ രക്തം’; കോവിഡ് കാലത്ത് രക്തദാനം; ഷാഫിയും യൂത്ത് കോണ്‍ഗ്രസും രംഗത്ത്

കൊറോണ ഭീതിയിൽ രക്തദാനത്തിന് മടിക്കരുതെന്ന ആഹ്വാനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് ജില്ലാ ആശുപത്രിയിൽ രക്തദാനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഫെയ്സ്ബുക്കിലൂടെയാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കുന്നത്. 

'നമ്മുടെ ബ്ലഡ് ബാങ്കുകളിൽ രക്തം കുറവാണെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും .ആശുപത്രികളിൽ പോവാൻ മടി കാണിക്കേണ്ടതില്ല. സുരക്ഷിതമായി രക്തദാനം ചെയ്ത് മടങ്ങാവുന്നതാണ്. സംസ്ഥാനത്ത് ഉടനീളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം നടത്തണം.' എംഎൽഎ ആവശ്യപ്പെടുന്നു. 

ഷാഫി പറമ്പിൽ എംഎൽഎയുടെ പോസ്റ്റ്: കൊറോണ ഭീതിയിൽ രക്തദാനത്തിന് മടിക്കരുത്. നമ്മുടെ ബ്ലഡ് ബാങ്കുകളിൽ രക്തം കുറവാണെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. ആശുപത്രികളിൽ പോവാൻ മടി കാണിക്കേണ്ടതില്ല. സുരക്ഷിതമായി രക്തദാനം ചെയ്ത് മടങ്ങാവുന്നതാണ്. സംസ്ഥാനത്ത് ഉടനീളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം നടത്തണം.

പ്രളയ സമയത്ത് കേരളത്തെ താങ്ങി നിർത്താൻ നിരന്തര ഇടപെടൽ നടത്തിയ കേരള യുവത്വം വീണ്ടും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ന് പാലക്കാട് ജില്ലാ ആശുപത്രയിൽ ഞാനും സഹപ്രവർത്തകരും തിരുവനന്തപുരത്ത് ശബരിയുൾപ്പടെ രക്തദാനം നടത്തി. നമ്മുടേത് ഒരേ രക്തം. രക്തം ദാനം ചെയ്യൂ. നമ്മുടെ ബ്ലഡ് ബാങ്കുകൾ നിറക്കൂ.