ആറ് മാസം 22 അപകടങ്ങൾ; കാരണം ഒന്ന്, വിചിത്രമായ ഗതാഗതപരിഷ്കാരം

തിരുവനന്തപുരം കോവളം ദേശീയപാതയില്‍ ആളെക്കൊല്ലാന്‍ വഴിയൊരുക്കി ദേശീയപാത അതോറിറ്റിയും പൊലീസും. തിരുവല്ലത്ത് ഇരുദിശയിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് ഒരേവരിയിലൂടെ. ചീറിപ്പായുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍വീസ് റോഡ് ഒരുക്കാനോ പരിഹാരമാര്‍ഗം കാണാനോ നടപടിയുമില്ല. 

കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാവുന്ന ദേശീയപാതയുടെ ഭാഗമായ തിരുവല്ലം ജങ്ഷന്‍. ആറ് മാസത്തിനിടെയുണ്ടായത് 22 അപകടങ്ങള്‍, 47 പേര്‍ക്ക് പരുക്ക്...ഈ അപകടത്തിനെല്ലാം ഒറ്റക്കാരണമേയുള്ളു...

രണ്ട് ദിശകളില്‍ നിന്നും വാഹനങ്ങളെത്തുന്നതോടെ ജങ്ഷനില്‍ കൂട്ടപ്പൊരിച്ചിലാണ്. തട്ടാതെയും മുട്ടാതെയും മറുകര കടക്കണമെങ്കില്‍ ഭാഗ്യം വേണം.  ജങ്ഷനില്‍ മാത്രമല്ല, മുക്കാല്‍ കിലോമീറ്ററോളം ദൂരത്തില്‍ ഇങ്ങിനെ ട്രാഫിക് തെറ്റിച്ചാണ് വാഹനങ്ങള്‍ പായുന്നത്. പുതിയ പാത തുറന്ന ശേഷം ദേശീയപാത അതോറിറ്റി തന്നെയാണ് അപകടത്തിലേക്ക് നയിക്കുന്ന ഈ സഞ്ചാരപാത തുറന്ന് നല്‍കിയത്. സര്‍വീസ് റോഡില്ലാതെ ബൈപ്പാസിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ് പ്രശ്നം