'ഭാസ്കരപട്ടേലരും എന്‍റെ ജീവിതവും' അരങ്ങില്‍; സ്വന്തം കഥാപാത്രങ്ങളെ അരങ്ങില്‍ കണ്ട് സക്കറിയ

sakhariyadrama-
SHARE

സ്വന്തം കഥയുടെ നാടകരൂപം വീക്ഷിക്കാനെത്തി കേരളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയ. ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയുടെ പ്രശസ്തമായ കഥയാണ് നാടകമായി അവതരിപ്പിച്ചത്. കാസര്‍കോട് കരിവെളളൂര്‍ സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നാടകം ഒരുക്കിയത്.  

കര്‍ണാടകയിലെ നെല്ലാടിയില്‍ സക്കറിയ താമസിക്കുന്ന കാലത്താണ് സക്കറിയ ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ എഴുതുന്നത്.  കുടുക് കാരനായ ഒരു ജന്മിയെ കേന്ദ്രകഥാപാത്രമാക്കി നോവല്‍ രചിച്ചിരിക്കുന്നത്.  കേരളത്തില്‍ നിന്നെത്തിയ കുടിയേറ്റക്കാരനായ തൊമ്മിയെ അടിമയായിവെയ്ക്കുന്നതും അയാള്‍ അധ്വാനിച്ചുണ്ടാക്കിയതെല്ലാം കൈക്കലാക്കുകയും ചെയ്യുന്ന ക്രൂരനായ വ്യക്തിയാണ് പട്ടേലര്‍.  

ജന്മിയുടെ കൊലപാതകത്തിനുശേഷം കുടിയേറ്റക്കാരനായ തൊമ്മി സ്വതന്ത്രനാകുന്നു. കേരളത്തിന് പുറത്തുളള ജന്മിത്വത്തിന്റെ വളരെ വിശദമായ ചിത്രമാണ് ഇൗ നോവലിലൂടെ സക്കറിയ വായനക്കാരന് എത്തിച്ചത്. നോവലിലെ അതേ തീക്ഷണത നാടകത്തിലും ദൃശ്യമായി.  കുറ്റകൃത്യങ്ങളില്‍ അഭിരമിക്കുന്ന  മാടമ്പിയെ മനോഹരമായി തന്നെ വേദിയില്‍ അവതരിപ്പിച്ചു.  

താന്‍ നേരിട്ടുകണ്ട പലതും പൂര്‍ണാമായും എഴുതാന്‍ സാധിച്ചില്ലെന്ന് സക്കറിയ പറഞ്ഞു. അത്രമേല്‍ നികൃഷ്ഠമായിരുന്നു കേരളത്തിന് പുറത്തെ അക്കാലത്തെ ജന്മിവ്യവസ്ഥ. 

അഞ്ചുമിനിറ്റാണ് നാടകത്തിന്റെ ദൈര്‍ഘ്യം.  കരിവെളളൂര്‍ സൗഹൃദക്കൂട്ടായമയുടെ നേതൃത്വത്തില്‍ ഒരുക്കിയ നാടകം സംവിധാനം ചെയ്്തത് പ്രശസ്ത നാടക പ്രവര്‍ത്തകനായ സുവീരനാണ്.  ചലചിത്രതാരം അപര്‍ണ ജനാര്‍ദ്ദനല്‍ പരിപാടിയില്‍ മുഖ്യാതിഥിയായി.  

MORE IN KERALA
SHOW MORE
Loading...
Loading...