'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍'; ഒ.എന്‍.വി സ്മരണകളിൽ സ്മൃതി സായാഹ്നം

ഒ.എന്‍.വി സ്മരണകള്‍ നിറഞ്ഞ് സ്മൃതി സായാഹ്നം. വ്യക്തി പ്രഭാവത്താല്‍ ആരേയും അടിമപ്പെടുത്തുന്ന സ്വഭാവമായിരുന്നു ഒ.എന്‍.വിയുടേതെന്നു എഴുത്തുകാരന്‍ എം.മുകുന്ദന്‍. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ കൂട്ടിയിണക്കികൊണ്ടുള്ള പ്രത്യേക ഗാനസന്ധ്യയും ഉണ്ടായിരുന്നു.

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് സ്മൃതി സായാഹ്നം സംഘടിപ്പിച്ചത്. ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങ് എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.മലയാളത്തിൽ ഇപ്പോൾ കവിത കുറഞ്ഞ മട്ടാണെന്നും വൃത്തം പോയതോടെ കവിത നശിച്ചെന്നും മുകുന്ദൻ പറഞ്ഞു

തുടര്‍ന്നു ഒ.എന്‍.വിയുടെ നാടകങ്ങളിലേയും ചലച്ചിത്രങ്ങളിലേയും പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന പ്രത്യേക ഗാനസന്ധ്യയും ഉണ്ടായിരുന്നു. സാംസ്കാരിക,സാമൂഹ്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.