കോടതിയിൽ പാമ്പ്; നടപടികൾ തടസ്സപ്പെട്ടത് ഒന്നരമണിക്കൂർ

ആലുവയിൽ കോടതിയിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് ഒന്നരമണിക്കൂറോളം നടപടികൾ തടസ്സപ്പെട്ടു . ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ മുറിയിൽ ആണ് പാമ്പുകളെ കണ്ടത്

മജിസ്ട്രേറ്റിന്റെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ ജീവനക്കാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിനിടെ പാമ്പ് രക്ഷപെട്ടു. ജീവനക്കാരടക്കം പരിഭ്രാന്തരായതോടെ കോടതി നടപടികൾ ഒന്നര മണിക്കൂർ നിർത്തിവച്ചു. കോടനാട് നിന്നെത്തിയ വനം വകുപ്പ് സംഘം  പരിസരം മുഴുവൻ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

വിഷമില്ലാത്ത പാമ്പുകളാണ് കോടതി കയറിയതെന്നാണ് നിഗമനം. അമ്പത് വർഷത്തോളം പഴക്കമുള്ള കോടതി കെട്ടിടത്തിന്റെ പരിസരത്തെ ക്വാർട്ടേഴ്സുകളിൽ നേരത്തെയും പാമ്പുകളെ കണ്ടിട്ടിട്ടുണ്ട്.