സോറിയാസിസിന്റെ പേരിൽ ഒറ്റപ്പെടൽ; കനിവുള്ളവർ കാണണം: ഈ തീരാദുരിതം

സോറിയാസിസ് രോഗത്തിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട യുവദമ്പതിമാര്‍ ജീവിക്കാന്‍ സുമനസ്സുകളുടെ കാരുണ്യം േതടുന്നു. ആഹാരം പോലും നാട്ടുകാരുടെ കാരുണ്യത്തിലായതോടെ ചികിത്സ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കോഴിക്കോട് പെരുമണ്ണയിലെ വാടകവീട്ടിലാണ് ബിജോയ് സാന്ദ്ര ദമ്പതിമാര്‍ താമസിക്കുന്നത്. 

തൊലിപുറത്തെ അണുബാധയെക്കാള്‍ ഭീകരമായിരുന്നു ബിജോയിയെ സംബന്ധിച്ചിടത്തോളം അക്കാലത്തെ ഒറ്റപ്പെടല്‍, സ്വന്തം വീട്ടുകാര്‍ പോലും തിരിഞ്ഞുനോക്കാതെയായി, ഹോമിയോകോളജിലെ ചികിത്സാകാലത്ത് കൂടെ നിന്ന് പരിചരിക്കാന്‍ പോലും ആരും തയ്യാറായില്ല, അങ്ങനെയാണ് സഹപ്രവര്‍ത്തക ജീവിതം പകുത്തുനല്‍കാന്‍ തയ്യാറായി കൂടെകൂടിയത്, അപ്പോഴും ഇതരമതസ്ഥയെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ തയ്യാറായില്ല, ബിജോയിക്കുേവണ്ടി അവള്‍മതം മാറി എന്നിട്ടും കുടുംബത്തിന്റെ പീഡനം നിലച്ചില്ല, ഒടുവില്‍ പുറത്താക്കി.

ഇപ്പോള്‍ വാടകവീട്ടിലാണ് താമസം,വാടകകൊടുത്തിട്ട് നാലുമാസമായി, സോറിയാസിസിനൊപ്പം മറ്റുരോഗങ്ങളും തളര്‍ത്തിയതോടെ ഭാര്യ സാന്ദ്രയ്ക്കും ബിജോയിയെ ഒറ്റയ്ക്കാക്കി ജോലിക്കുപോകാന്‍ വയ്യാതായി, ചികിത്സ പൂര്‍ണമായും നിലച്ചു.

മതത്തിന്റെ വേലികെട്ടുകള്‍ തകര്‍ത്ത് രോഗിയായ തന്നെ പരിചരിക്കാന്‍ ഇറങ്ങിതിരിച്ച സാന്ദ്രയുടെ നിസ്സഹായവസ്ഥയാണ് ബിജോയിയെ ഏറെ തളര്‍ത്തുന്നത്,രോഗം ചികിത്സിച്ച് ഭേദമാക്കിയാല്‍ പുതിയൊരു ജീവിതം സ്വപ്നം കാണുന്നുണ്ട് ഈ ദമ്പതിമാര്‍ അതിന് സമുനസ്സുകളുടെ കാരുണ്യം കൂടിയേ തീരു

അക്കൗണ്ട് നമ്പര്‍ 

bijoy c

A/c number 14130100140325

IFSC   : FDRL0001413

Federal bank mavoor road calicut