അറബിക്കടലിന്റെ തീരം കവിഞ്ഞു; കോഴിക്കോട് മഹാറാലിക്ക് ജനസാഗരം; വിഡിയോ

പൗരത്വഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച മഹാ റാലിയിൽ പങ്കെടുത്ത് വൻജനക്കൂട്ടം. കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയ ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ഇത് അറബിക്കടലാണെങ്കിൽ പൗരത്വ ഭേദഗതി നിയമം ഈ കടലിന്റെ ആഴങ്ങളിൽ പിച്ചിച്ചീന്തിയെറിയുമെന്ന് കോൺഗ്രസ്  നേതാവ് കപിൽ സിബൽ പറഞ്ഞു. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും പങ്കെടുത്ത സദസ് വലിയ ആവേശമാണ് കോഴിക്കോട് ഉയർത്തിയത്. 

അമിത്‌ ഷായും മോദിയുമൊക്കെ വരും പോകും. പക്ഷെ ഇന്ത്യ ഇവിടെ തന്നെ ഉണ്ടാകും. അതിന്റെ സാക്ഷ്യമാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഈ ജനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.