ഗ്രാമത്തെ പ്ലാസ്റ്റിക് മുക്തമാക്കാനിറങ്ങി കുരുന്നുകൾ; മാതൃക

കൊല്ലം അഗസ്ത്യകോട് ഗ്രാമത്തെ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് കുട്ടിക്കൂട്ടം. വീടുകള്‍ തോറും കയറി ഇറങ്ങി ബോധവല്‍ക്കരണവും സൗജന്യ തുണിസഞ്ചി വിതരണം തുടരുകയാണ്,, ന്യൂ എൽ.പി സ്കൂളിലെ വിദ്യാര്‍ഥികള്‍.  

അഗസ്ത്യകോട്ടെ ഓരോ വീടുകളും കുട്ടികള്‍ കയറി ഇറങ്ങുകയാണ്. അവിടെയുള്ള പ്ലാസ്റ്റിക്ക് കവറുകള്‍ ശേഖരിച്ച് പകരം തുണി സഞ്ചികള്‍ നല്‍കും. ഒപ്പം മുതിര്‍ന്നവര്‍ക്ക് പ്ലാസിറ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ചെറിയ ബോധവല്‍ക്കരണവും.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെയാണ് ന്യൂ എൽ.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ മാതൃക പ്രവര്‍ത്തനം. അഗസ്ത്യകോട് ഗ്രാമത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ന്യൂ എൽ.പി സ്കൂളിനെ സമ്പൂർണ്ണ പ്ലാസ്റ്റിക് രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു.