പ്രളയബാധിതർക്ക് തണലായി ജോയ് ആലുക്കാസ്; 250 കുടുംബങ്ങൾക്ക് സ്വപ്നവീട്

പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ ആരംഭിച്ച ഭവനപദ്ധതിയുടെ ഗുണഭോക്തൃ സംഗമം തൃശൂരില്‍ നടന്നു. 250 വീടുകളാണ് ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ നിര്‍മിച്ചത്. 

 തൃശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 60 കുടുംബങ്ങള്‍ സ്നേഹസംഗമത്തില്‍ പങ്കെടുത്തു. 250 വീടുകളാണ് ഒരുക്കിയത്. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരാണ് ഇവര്‍. സര്‍ക്കാരിന്‍റെ പട്ടികയില്‍ നിന്നാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. സ്നേഹ കൂട്ടായ്മയുടെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു.

മേയര്‍ അജിത വിജയന്‍ അധ്യക്ഷനായിരുന്നു. ചീഫ് വിപ്പ് കെ.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 പേര്‍ ഇതിനോടകം താമസം പുതിയ ഭവനങ്ങളിലേക്ക് മാറ്റി. തെക്കന്‍ ജില്ലകളിലെ ഭവനങ്ങളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് ജോയ് ആലൂക്കാസ് പറഞ്ഞു.

ആരോഗ്യ സംരക്ഷണം, പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ പലതരത്തിലുള്ള സംഭാവനകള്‍ നാടിനു നല്‍കിയിട്ടുണ്ട്.