അപകടത്തിൽ പെട്ടത് ഡ്രൈവർ പാട്ടുപാടി ഓടിച്ച ബസോ?; യാഥാര്‍ഥ്യം?

ഒരു കയ്യിൽ മൈക്കും മറുകയ്യിൽ ഗിയറുമായി ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ ഇക്കഴി‍ഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. 

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർചെയ്ത ഈ വിഡിയോയൊടൊപ്പം അപകടത്തിൽ പെട്ടു കിടക്കുന്ന ബസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗായകൻ ഡ്രൈവർ പാട്ടുപാടി വാഹനമോടിച്ചതിന്റെ ഫലം എന്നു പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്യപ്പെടുന്നത്. ഇതേ കമ്പനിയുടെ മറ്റൊരു ബസാണ് അതെന്നുമാണ് മോട്ടർവാഹന ഉദ്യോഗസ്ഥർ പറയുന്നത്. 

കോളേജ് വിദ്യാർത്ഥികളുമായി കാഞ്ഞങ്ങാടേക്ക് പോകും വഴിയായിരുന്നു ഡ്രൈവറുടെ പാട്ട്. ഡ്രൈവറോട് വിശദീകരണം ആവശ്യപ്പെടുകയും അപകടകരമായി രീതിയിൽ വാഹനമോടിച്ചെന്ന് ഡ്രൈവർ കുറ്റസമ്മതം നടത്തി എന്നുമാണ് മോട്ടർവാഹന ഉദ്യോഗസ്ഥർ പറയുന്നത്.എന്നാൽ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന അപകട ചിത്രത്തിന് ആ സംഭവവുമായി ബന്ധമില്ലെന്നും. ഇതേ ബസ് ഓപ്പറേറ്റിങ് കമ്പനിയുടെ മറ്റൊരു ബസ് മുമ്പ് അപകടത്തിൽ പെട്ടപ്പോൾ എടുത്ത ചിത്രവും വിഡിയോയുമാണ് അതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.