കനിവ് 108 പദ്ധതി; രണ്ടാംഘട്ടത്തിൽ 100 ആംബുലന്‍സുകൾ നിരത്തിൽ

സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായ സൗജന്യ ആംബുലൻസ് സേവനം മന്ത്രി കെ.കെ.ശൈലജ ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകൾക്കായി 100 ആംബുലൻസുകളാണ് രണ്ടാം ഘട്ടത്തിൽ നിരത്തിലിറക്കിയത്.

വടക്കൻ ജില്ലകളിലും കനിവ് 108 പദ്ധതിയുടെ സേവനങ്ങൾ ലഭിക്കുകയാണ്. ഓരോ മുപ്പത് കിലോമീറ്ററിലും സൗജന്യ ആംബുലൻസ് വിന്യസിക്കും. 108 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറിയാൽ ആംബുലൻസ് കുതിച്ചെത്തും. രണ്ടാം ഘട്ടത്തിൽ നൂറ് ആംബുലൻസുകളാണ് നിരത്തിലിറങ്ങിയത്. അതിൽ ഇരുപത്തിയൊന്നെണ്ണം കണ്ണൂരിലാണ്. സമഗ്ര ട്രോമ കെയർ പദ്ധതി പ്രകാരം അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രികൾ സജ്ജമാക്കുന്നുണ്ട്. ഇനിയും ആംബുലൻസുകൾ നിരത്തിലിറക്കും.