ഒ പി അടച്ച് ഡോക്ടർമാരുടെ സമരം; നട്ടം തിരിഞ്ഞ് രോഗികൾ

പള്ളിക്കൽ സാമൂഹികാരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ മർദ്ദിച്ച പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡോക്ടർമാർ കൂട്ടഅവധിയെടുത്തു. ഒ.പി പ്രവർത്തനം മുടങ്ങിയത് രോഗികളെ വലച്ചു. സ്വകാര്യ ആശുപത്രികളിലെ ഒ.പി.വിഭാഗത്തിലെ ഡോക്ടർമാരും രണ്ടുമണിക്കൂർ സമരം ചെയ്തു.

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രികളിരെ ഒ.പിവിഭാഗം പാടെമുടങ്ങി. അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ച. ശസ്ത്രക്രിയ ഉള്‍പ്പടെ അവശ്യ സേവനങ്ങവും ലഭ്യമായി. ജില്ലയിലെ പ്രാഥമിക, സാമൂഹിക താലൂക്ക് ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി ജറല്‍ ആശുപത്രിയിലെത്തിയവരാണ് ബുദ്ധിമുട്ടിയത്.

ഹൗസ് സര്‍ജന്മാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയത് രോഗികള്‍ക്ക് വളരെ ആശ്വാസമായി. ഒ.പി തുടങ്ങുന്ന രാവിലെ എട്ടിന് ജനറല്‍ ആശുപത്രിയില്‍ എത്തിയ എല്ലാ രോഗികള്‍ക്കും പരിശോധന കിട്ടി. അടിയന്തര സഹായം വേണ്ടവര്‍ക്ക് ചികില്‍സയും നല്‍കി

പള്ളിക്കലില്‍ വനിതാ ഡോക്ടറെ കയ്യേറ്റംചെയ്തവരെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് മന്ത്രി കെ.കെ. ശൈലജ സംസ്ഥാന പൊലീസ് മേധാവിയോട് ആശ്യപ്പെട്ടിരുന്നു.ആശുപത്രി ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.