പ്രളയത്തിൽ നിറം മങ്ങിയ സ്കൂളിന്റെ ചുവരുകൾക്ക് അതിജീവനത്തിന്റെ നിറംപകർന്ന് അധ്യാപകരും വിദ്യാർഥികളും. നെടുങ്കണ്ടം ബിഎഡ് കോളജിന്റെ ചുവരുകളാണ് സമൂഹ ചിത്രരചനയിലൂടെ പുതിയ നിറക്കൂട്ടണിഞ്ഞത്.
പ്രളയകാലത്തെ ശക്തമായ മഴയിൽ നിറം മങ്ങിയ നെടുങ്കണ്ടം ബി.എഡ്കോളജിന്റെ ചുവരുകൾ 'അതിജീവനത്തിന് ഒരു വര ' എന്ന് പേരിട്ട സമൂഹ ചിത്രരചന ചിത്രരചനയിലൂടെ അധ്യാപകരും വിദ്യാർഥികാളുമാണ് മനോഹരമായത്. 'സമൂഹ ചിത്രരചനയിൽ ' അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം ഉടുമ്പൻചോല തഹസിൽദാറും, രക്ഷകർത്താക്കളുമെല്ലാം ചിത്രം വരച്ചു പങ്കാളികളായി.
ഇന്ത്യയിലെ പരമ്പരാഗത ചിത്രകലാ രൂപങ്ങളായ മധുബനി, വാർളി പെയിൻറിംഗുകളും മറയൂരിലെ ഗുഹാ ചിത്രങ്ങളുമാണ് ചുവരുകളിൽ പുനരാവിഷ്കരിച്ചത്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർഥികൾ സമാഹരിച്ച ഉൽപന്നങ്ങളും പണവും ഉടുമ്പുഞ്ചോല തഹസിൽദാറിന് കൈമാറി.