ഈ ഹോട്ടലില്‍ റോബോട്ട് ഭക്ഷണം വിളമ്പും; ജപ്പാനിലല്ല ഈട കണ്ണൂരില്‍: വിഡിയോ

കണ്ണൂരിൽ ഇനി റോബോട്ടുകൾ ഭക്ഷണം വിളമ്പും. ചലച്ചിത്ര താരം മണിയൻ പിള്ള രാജുവിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന റസ്റ്ററന്റിലാണ് ഈ കൗതുകക്കാഴ്ച. റോബട്ടുകൾ ഭക്ഷണം വിളമ്പുന്ന കേരളത്തിലെ ആദ്യത്തെ റസ്റ്ററന്റാണ് ഇതെന്നാണ് സംരഭകർ പറയുന്നത്.

കണ്ണൂർ എസ്.എൻ പാർക്ക് റോഡിലെ 'ബീ അറ്റ് കിവിസോ' എന്ന റസ്റ്ററൊന്റിലെത്തിയാൽ നിങ്ങളെ മൂന്ന് സുന്ദരിമാരാണ് സ്വീകരിക്കുക. അലീനയും, ഹെലനും, ജയിനുമാണ് ആ സുന്ദരികളായ റൊബാട്ടുകൾ. അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. നാലടി ഉയരമുള്ള കുഞ്ഞൻ റോബട്ട് കുട്ടികൾക്കായുമുണ്ട്.  

ചൈനയിൽ നിന്നാണ് ഇവരെ എത്തിച്ചത് . തറയിൽ പ്രത്യേകം തയ്യാറാക്കിയ മാഗ്നറ്റിക് ഷീൽഡിലൂടെയാണ് സഞ്ചരിച്ചാണ് ഭക്ഷണം വിളമ്പുന്നത്.  മണിയൻപിള്ള  രാജുവിനൊപ്പം കണ്ണൂരിൽ നിന്നുള്ള മറ്റ് മൂന്ന് സംരഭകരും ചേർന്നതോടെയാണ് സ്വപ്ന പദ്ധതി യാഥാർഥ്യമായത്. 

വീട്ടമ്മമാർ തയ്യാറാക്കുന്ന കേക്കും ഇവിടെ ലഭിക്കും. വ്യത്യസ്തമായ ജ്യൂസുകൾ കുടിക്കാനും പ്രത്യേക സൗകര്യമുണ്ട്.