തൃശൂരിന് പുതിയ കലക്ടർ; ടി.വി അനുപമ അവധിയെടുത്തു; ഇനി മസൂറിയിലേക്ക്

anupama-rain-10
SHARE

ത്യശൂർ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇപ്പോഴത്തെ കലക്ടറായ ടി.വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ തൃശൂരിൽ നിയമിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ തന്നെ പ്രിയം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. തൃശൂരുകാരുടെ പ്രിയ കലക്ടർ എന്ന പേര് അനുപമ ഉറച്ച നിലപാടുകളിലൂടെ വേഗം സ്വന്തമാക്കി. സ്ഥാനമൊഴിഞ്ഞ ശേഷം തുടര്‍ പരിശീലനത്തിനായി അനുപമ മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.  

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. അതിന് മുൻപ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ആലപ്പുഴയിൽ ഇരുന്നപ്പോൾ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടം അനുപമയെ കേരളത്തിന്റെ ശ്രദ്ധയിൽ എത്തിച്ചു.തൊട്ടുപിന്നാലെ തൃശൂരിലേക്ക് മാറ്റിയിട്ടും അവിടെയും ജനകീയ കലക്ടർ എന്ന പദവിയും അവർ സ്വന്തമാക്കി. പ്രളയം വന്നപ്പോൾ ജനത്തിനൊപ്പം ഇറങ്ങി പ്രവർത്തിക്കാനും കൃത്യമായി കാര്യങ്ങൾ കയ്യടക്കത്തോടെ ചെയ്യാനും അനുപമ മിടുക്ക് കാട്ടി. അവസാനം തൃശൂർ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമടക്കമുള്ള വിവാദങ്ങളിലും അനുപമയുടെ നിലപാടുകൾ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തും കലക്ടർ സജീവശ്രദ്ധ നേടി. നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലിൽ അനുപമ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...