ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് മലബാർ; രോഷം

ഡോക്ടര്‍മാരുെട സമരത്തില്‍ വലഞ്ഞ് മലബാര്‍. അതിരാവിലെ എത്തി ഒപി ടിക്കറ്റെടുത്ത രോഗികള്‍ പലരും രോഷാകുലരായി. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമരം കാര്യമായി ബാധിച്ചില്ല. 

66കാരിയായ ഫാത്തിമയുടേതിന് സമാനമായിരുന്നു രാവിലെ ജനറല്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തിയ രോഗികളുടെ അവസ്ഥ. ഒ.പി. ടിക്കറ്റ് വിതരണം മുടങ്ങാതെ നടന്നെങ്കിലും ഡോക്ടറെ കാണാന്‍ കാത്തിരിപ്പ് നീണ്ടതോടെ പലര്‍ക്കും ക്ഷമ നശിച്ചു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുെട ഒ പി ബഹിഷ്ക്കരണം രോഗികളെ വല്ലാതെ ബാധിച്ചില്ല. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് പേരിന് മാത്രമായിരുന്നു സമരം. 

ഡോക്ടര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. മലബാറിലെ സ്വകാര്യ ആശുപത്രികളിലും സമരം പൂര്‍ണമാണ്.