കുന്നും മലയും താണ്ടി നിരീക്ഷണം; രണ്ട് പതിറ്റാണ്ടായി പക്ഷികൾക്ക് പിറകേ

dr-abdulla-paleri
SHARE

ദേശാടനപക്ഷികളെ കുറിച്ചു ഓര്‍ക്കാനുള്ള ദിനമാണിന്ന്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷകണക്കിന് പക്ഷികളാണ് ഓരോ കൊല്ലവും കേരളത്തിലെത്തുന്നത്. ഈ പക്ഷികളെ കുറിച്ചുള്ള പഠനത്തിന് ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി ഡോക്ടര്‍ അബ്ദുള്ള പാലേരി.

പേരാമ്പ്രയിലെ ഈ അധ്യാപകന്‍ ദേശാടനപക്ഷികള്‍ക്ക് പിറകെ നടക്കാന്‍ തുടങ്ങിയത് പതിറ്റാണ്ട് രണ്ടായി. കാമറയും തൂക്കി കൊല്ലം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളിലും കുന്നുകളിലും അലയുന്നതിനിടെ  മ്യൂവൂ കടല്‍കാക്കയെ പോലുള്ള അപൂര്‍വ പക്ഷികളെ കണ്ടെത്തി. കസാഖിസ്ഥാനില്‍ നിന്ന് പൊന്നാനി അഴിമുഖത്ത് പതിവായി എത്തുന്നവരാണ് മണല്‍ക്കോഴികള്‍. തവിട്ടുതലയന്‍ കടല്‍കാക്കയും ചെറിയ കടല്‍കാക്കയും കസാഖിസ്ഥാന്‍, തജികിസ്ഥാന്‍ ഉള്‍പെടുന്ന മധ്യേഷ്യയില്‍ നിന്നാണ്. വലുപ്പത്തില്‍ മുമ്പനായ ഹൂഗ്ലിന്‍ കടല്‍കാക്ക കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വിലും  കൊയിലാണ്ടി, കാപ്പാട് തീരങ്ങളിലും തീര്‍ഥാടകരാണ്. ഹിമാലയത്തില്‍ നിന്നുള്ള നാഗമോഹപക്ഷിയെ കാണണെങ്കില്‍ കേരളത്തിലെ ഇലപൊഴിയും മഴക്കാടുകളിലെ ഉയര്‍ന്ന മരച്ചില്ലകളില്‍ നോക്കണം. 

കാഴ്ചകളിലെ കൗതുകത്തിനൊപ്പം മനുഷ്യര്‍ ഇവയെ കൊന്നൊടുക്കുയാണ്. ഉപയോഗശേഷം പുറന്തളുള്ള പ്ലാസ്റ്റികാണ് വില്ലന്‍. കേരളത്തിലെത്തിയ ചിലരെ കൂടി കണ്ടാലേ ഭീകരത പൂര്‍ണമാവൂ.

കേരളത്തെ നക്കിതുടച്ചുപോയ പ്രളയം  ഈ വിരുന്നുകാരുടെ താല്‍കാലി ആവാസ വ്യവസ്ഥയും തകര്‍ത്തു. കടല്‍ തീരങ്ങളിലെ ചെരിവ് കൂടിയതോടെ പഴയപോലെ ഇരതേടാന്‍ കഴിയുന്നില്ല. അഴിമുഖങ്ങളിലും ചെമ്മീന്‍കെട്ടുകളിലും  മഴക്കാടുകളിലും പുതിയ പക്ഷിക്കൂട്ടങ്ങളെ തേടി അലയുകയാണ് കേരളത്തിലെ നീലക്കോഴികളെ കുറിച്ചുള്ള പഠനത്തിന് പി.എച്ച് ഡി നേടിയ ഈ അധ്യാപകന്‍.

MORE IN KERALA
SHOW MORE